Breaking News

ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസർകോട് : കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ കാസർകോട് ജില്ലാ ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് അനിൽ അക്കര നിർവ്വഹിച്ചു.

പഞ്ചായത്തുകൾക്കുള്ള വികസന ഫണ്ടിന്റെ ആദ്യ ഗഡു എത്രയും വേഗം അനുവദിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റുമാർക്ക് വാഹനം അനുവദിക്കുമെന്നും ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കുന്നത് ആലോചിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളുടെ പദ്ധതി നിർവ്വഹണം വേഗത്തിൽ ആരംഭിക്കുന്നതിന് സോഫ്റ്റ്‌വെയർ വാലിഡേഷൻ ക്ലിയർ ചെയ്തു ഡി.പി.സി കൂടാനുള്ള സംവിധാനം അടിയന്തരമായി ഒരുക്കും. 

അടുത്ത വർഷം മുതൽ സ്പിൽ ഓവർ പ്രോജക്ടുകൾ പഞ്ചായത്തുകളിൽ ഉണ്ടാകരുത്. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് വലിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ പഞ്ചായത്തുകൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ മുഖ്യാതിഥിയായി. സി.ഇ.ഒ മദൻ മോഹൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.പി സുബൈദ, രാജു കട്ടക്കയം, വി.പി അബ്ദുൽ ഖാദർ, ജോയിന്റ് ഡയറക്ടർ കെ.വി ഹരിദാസ് പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ ബോർക്കള സ്വാഗതവും സെക്രട്ടറി ഇ. കുഞ്ഞിരാമൻ ബേഡകം നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments