Breaking News

കുട്ടികളിൽ ആവേശം ഉണർത്തി സർക്കസ് കലാകാരന്മാരുടെ സംഘം

കാസർഗോഡ് . സർക്കസ് കാണാൻ സർക്കസ് കൂടാരങ്ങളിലേക്ക് ചെല്ലുന്നതിന്  പകരം സർക്കസ് കലാകാരന്മാർ സ്കൂളുകളിൽ കുട്ടികളുടെ മുന്നിൽ സർക്കസ് അവതരിപ്പിച്ചു  ആവേശമാവുകയാണ്   ഭാരത് സർക്കസിൽ സർക്കസ് കലാകാരന്മാരായ പി വാസു,ശിവ,
രമേശ്,ശോഭ,വിനീത,ലളിത
തുടങ്ങിയ രണ്ട് അംഗ കുടുംബങ്ങളാണ് സ്കൂളുകളിൽ സർക്കസ് അവതരിപ്പിക്കുന്നത്. കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒന്നരമണിക്കൂർ ദൈർഘ്യമുള്ള കളിയിൽ
ട്രപ്പീസ്,ലേഡർ,തീപ്പന്തം,
റിംഗ് എസ്ക്കേപ്പ്, ജംബിംഗ് കളി
തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ 35 വർഷമായി സർകസ് അവരുടെ ജീവിതത്തിൻ്റെ ഭാഗമാക്കിയിരിക്കയാണ്
കണ്ണൂർ ജില്ലയിലെ പിണറായി, മമ്പറം സ്വദേശികളാണ് സർക്കസ് കലാകാരന്മാർ.ജീവിതം കൂട്ടിമുട്ടിക്കാൻ കാസർഗോഡ് ഭാഗത്തെ വിവിധ സ്കൂളുകളിൽ സർക്കസ് കലാപരിപാടികൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ സർക്കസ് കലാകാരസംഘം.
കാസറഗോഡ് ഭാഗത്തെ ആദ്യ ഷോ ജി.എച്ച് എസ്. എസ് കാസറഗോഡിലെ അസംബ്ലി ഹാളിന് മുൻവശം അരങ്ങേറി 
എച്ച് എം ഇൻ ചാർജ് പി .സുഷമ കലാകാരന്മാരെ കുട്ടികൾക്ക് പരിചയപ്പെടുത്തി.സ്റ്റാഫ് സെക്രട്ടറി എൻ അബ്ദുൽ റഹ്മാൻ കലാകാരന്മാർക്ക് ഉപഹാരം നൽകി.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments