Breaking News

വടകര റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർത്ഥി മരിച്ചു.

വടകര: വടകര റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. കണ്ണൂക്കര മാടാക്കര സ്വദേശി അഭിനവ് (17) ആണ് മരിച്ചത്. ഇരിങ്ങൽ കുഞ്ഞാലിമരക്കാർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടിയായിരുന്നു അപകടം. 

അഭിനവിനൊപ്പം മറ്റ് മൂന്ന് കുട്ടികൾ കൂടിയുണ്ടായിരുന്നു. അവരോടൊപ്പം സെൽഫി എടുത്ത് കളിക്കുന്നതിനിടയിൽ ട്രെയിൻ വരുന്ന സമീപത്തേക്ക് നീങ്ങിയ അഭിനവ്, അതിവേഗത്തിലെത്തിയ ഗുഡ്സ് ട്രെയിൻ തട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചോമ്പാല പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments