Breaking News

കാർഷികാവശ്യങ്ങൾക്കും നീന്തൽ പരിശീലനത്തിനുമുള്ള ഉജിർക്കര കുളം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണം; മുഖ്യമന്ത്രിയുടെ ഓഫീസ് തുടർനടടപടികൾക്ക് നിർദ്ദേശം നൽകി

​കാസർഗോഡ് : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഉജിർക്കര കുളം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ് സമർപ്പിച്ച നിവേദനത്തിൽ ഔദ്യോഗിക നടപടികൾ ആരംഭിച്ചു. നിവേദനം പരിഗണിച്ച മുഖ്യമന്ത്രിയുടെ ഓഫീസ്, വിഷയം കൂടുതൽ നടപടികൾക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) പ്രിൻസിപ്പൽ ഡയറക്ടർക്ക് കൈമാറി (പെറ്റിഷൻ നമ്പർ: E.ptn 8560/2026).

​വളരെ കാലങ്ങളായി കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്ന പ്രധാന ജലസ്രോതസ്സാണ് ഉജിർക്കര കുളം. കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ കുളം, പ്രദേശവാസികൾക്കും സമീപ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്കും യുവാക്കൾക്കും നീന്തൽ പരിശീലിക്കുന്നതിനും വിനോദത്തിനുമുള്ള പ്രധാന ഇടം കൂടിയാണ്. എന്നാൽ മതിയായ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതിനാൽ ഈ പ്രദേശം ഏറെ അവഗണിക്കപ്പെട്ട അവസ്ഥയിലാണ്.

​കാർഷിക മേഖലയ്ക്ക് കരുത്തുപകരുന്നതിനൊപ്പം ജലസ്രോതസ്സിന്റെ സംരക്ഷണം ഉറപ്പാക്കുക, കുളത്തിന് ചുറ്റും സുരക്ഷാ ഭിത്തികൾ നിർമ്മിക്കുക, നീന്തൽ പരിശീലനത്തിന് സുരക്ഷിതമായ സംവിധാനങ്ങൾ ഒരുക്കുക, സന്ദർശകർക്കായി വിശ്രമസ്ഥലങ്ങളും ശുചിമുറി സൗകര്യങ്ങളും ഏർപ്പെടുത്തുക, കുളവും പരിസരവും ടൂറിസത്തിന് അനുയോജ്യമായ രീതിയിൽ സൗന്ദര്യവൽക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്. ഈ ജലസ്രോതസ്സിനെ വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തുന്നത് വഴി പഞ്ചായത്തിലെ ടൂറിസം മേഖലയ്ക്കും കാർഷിക രംഗത്തിനും വലിയ ഉണർവ് നൽകാനാകുമെന്നും, വിഷയം അടിയന്തരമായി പരിഗണിച്ച് അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അർഫാന നജീബ് വ്യക്തമാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments