*മകനെ തന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവര്; ദേവസ്വം ബോര്ഡിന് കത്ത് നല്‍കി*
തിരുവനന്തപുരം : ഈ മണ്ഡല മകരവിളക്ക് സീസണില് ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കണഠരര് രാജീവര് ദേവസ്വം ബോര്ഡിന് കത്ത് നല്കി.തനിക്ക് പകരം മകന് ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന് ആവിശ്യപ്പെട്ടയായിരുന്നു കണ്ഠരര് രാജീവര് കത്ത് നല്കിയിരിക്കുന്നത്. മേല്ശാന്തി തെരഞ്ഞെടുപ്പിനുള്ള അഭിമുഖ ബോര്ഡിലെ അംഗത്വത്തില് നിന്നും തന്നെ നീക്കണമെന്ന് കത്തില് ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, കണ്ഠരര് രാജീവര് നല്കിയ കത്തില് ഇപ്പോള് തീരുമാനമെടുക്കേണ്ടന്ന നിലപാടിലാണ് ദേവസ്വം ബോര്ഡ്. കഴിഞ്ഞ ദിവസം ചേര്ന്ന ബോര്ഡ് യോഗത്തില് തീരുമാനമെടുക്കാതെ വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടാനാണ് ബോര്ഡ് ധാരണയിലെത്തിയത്.
ശബരിമല സ്വര്ണ്ണക്കൊള്ള കേസില് പ്രതിയായിരിക്കുന്നയാളുടെ കത്ത് പരിഗണിച്ചാല് നിയമപ്രശ്നങ്ങള്ക്ക് വഴിവെയ്ക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കത്ത് പരിഗണിക്കാത്തത്.
ശബരിമല താന്ത്രിക ഊഴം ചെങ്ങന്നൂര് താഴ്മണ് കുടുംബത്തിലെ അംഗങ്ങള്ക്കാണ്. കുടുംബത്തിലെ രണ്ട് ശാഖകളില് നിന്നുള്ള അംഗങ്ങള് ഒരോ വര്ഷവും താന്ത്രികവിധി പ്രകാരമുള്ള പ്രവര്ത്തികള് നിര്വഹിക്കുന്നതാണ് പതിവ്. നിലവില് മുന്തന്ത്രി കണ്ഠരര് മോഹനരുടെ മകന് മഹേഷ് മോഹനരാണ് ശബരിമലയില് തന്ത്രിയായി തുടരുന്നത്. ഇതുപ്രകാരം ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ ഊഴം. അടുത്ത ഊഴം കണ്ഠരര് രാജീവര്ക്കാണെങ്കിലും കേസുകളുടെ സാഹചര്യത്തിലാണ് തന്റെ മകനെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്ഡിന് കത്ത് നല്കിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments