*നവകേരള യാത്ര മർദനക്കേസ്; എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരേ സസ്പെൻഷൻ നടപടി ഉടൻ*
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരേ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരേ കടുത്ത നടപടി ഉടൻ ഉണ്ടായേക്കും. കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ, പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോർട്ട് ലഭിക്കുന്നതോടെ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരേ ഗൺമാൻമാർ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ച സംഭവത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേസ് അട്ടിമറിച്ചോയെന്നത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ശ്രമം നടന്നതായി കണ്ടെത്തിയെന്നാണ് വിവരം. കേസ് ആദ്യം അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്താൻ സമ്മർദം ചെലുത്തിയതായും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments