ഹാജി ചെർക്കളം മുഹമ്മദിന് വിട. ചെർക്കള മുഹിയിദ്ദീൻ ജമാഅത്ത് കമ്മിറ്റി അനുശോചന സംഗമം സംഘടിപ്പിച്ചു.
ചെർക്കള : ജൂലൈ 6 ന് നിര്യാതനായ ചെർക്കള മുഹിയിദ്ദീൻ ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റും സുന്നി മഹല്ല് ഫെഡറേഷൻ കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും ഗോവ സ്റ്റേറ്റ് കെഎംസിസി കമ്മിറ്റി പ്രസിഡന്റും കൂടിയായ ഹാജി ചെർക്കള മുഹമ്മദിന് നാടിന്റെ യാത്രാമൊഴി. ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളി പരിസരത്താണ് അനുശോചന യോഗം സംഘടിപ്പിച്ചത്.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെയും ആൾ ഇന്ത്യ കെഎംസിയുടെയും സമസ്ത മുഷാവറയുടെയും എസ് വൈ എസ്, എസ് കെ എസ് എസ് എഫിന്റെയും സുന്നി മഹല്ല് ഫെഡറേഷന്റെയും നേതാക്കളും വിവിധ മഹല്ലുകളുടെ ഭാരവാഹികളും മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു.
ആക്ടിങ് പ്രസിഡന്റ് ബഷീർ കനിയടുക്കം അധ്യക്ഷത വഹിച്ചു. അൽ ഹാഫിദ് ഷമീസ് ഖാൻ നാഫിഈ പ്രാർത്ഥന നടത്തി. മത സ്ഥാപന നിർമ്മാണങ്ങളും കാരുണ്യ പ്രവർത്തനങ്ങളും ചെയ്യുകയും അതിന് തുടർച്ച സ്വയം ഉണ്ടാക്കുകയും എല്ലാ പ്രവർത്തനങ്ങളിലും കണിശത പുലർത്തുന്നതും അനുശോചന സന്ദേശത്തിൽ നേതാക്കൾ എടുത്ത് പറഞ്ഞു. പളളി കമ്മിറ്റി ട്രഷറർ അബ്ദുള്ളക്കുഞ്ഞി ചെർക്കള ആമുഖമായി അനുശോചന സന്ദേശം നൽകി. എം എസ് മദനി തങ്ങൾ ഓലമുണ്ട, എൻ എ നെല്ലിക്കുന്ന്, റവറന്റ് ഫാദർ മാത്യു ബേബി, സി ടി അഹമ്മദലി, ചെങ്കള അബ്ദുല്ല ഫൈസി, ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, നൗഷാദ് ബെങ്കളൂർ, സുലൈമാൻ ഉസ്താദ്, എം സി ഖമറുദ്ദീൻ, ഖലീൽ ഹുദവി, ഷാഫി കുദ്രോളി, എ അബ്ദുല്ലക്കുഞ്ഞി, കുട്ടിക്ക ഗോവ, കബീർ സാഗർ, ഹാജി മുഹമ്മദ് അബ്ദുൾ ഖാദർ ചെമ്പിരിക്ക, എം എ എച്ച് മഹമൂദ്, ജലീൽ എരുതുംകടവ്, എൻ എച്ച് മുഹമ്മദ് ഹാജി പള്ളപ്പാടി, സി എം അബ്ദുൽ ഖാദർ ഹാജി ചെർക്കള, സി കെ ഷാഫി, മൂസ്സ ബി ചെർക്കള, കടവത്ത് മുഹമ്മദ് കുഞ്ഞി, ഹമീദലി നദവി ഫൈസി, സി എച്ച് ബടക്കേക്കര, പി എ അബ്ദുല്ല ടോപ്, ഖാസിം ദാരിമി, സലാം ചെർക്കള, സി പി മൊയ്തു മൗലവി, അസീസ് കമാലിയ, പി എം നാസർ, മുനീർ പി ചെർക്കളം, സിർസി അബ്ദുള്ളക്കുഞ്ഞി, അഹമ്മദ് മല്ലം, ഇസ്മായിൽ കൊലാച്ചിയടുക്കം, അഷ്റഫ് സി എച്ച് എം, ഖാലിദ് ചെർക്കള, ബഷീർ കോട്ടൂർ, എസ് മുഹമ്മദ് കുമ്പഡാജെ, ഹാരിസ് തായൽ, സിദ്ദീഖ് കനിയടുക്കം തുടങ്ങിയവർ അനുശോചിച്ചു. നാസർ ചെർക്കളം സ്വാഗതവും ഷാഫി ഇറാനി നന്ദിയും പറഞ്ഞു.
ജനാസ നിസ്ക്കാരം ജൂലൈ 7 ചൊവ്വാഴ്ച രാവിലെ 8.30 മണിക്ക് ചെർക്കള മുഹിയിദ്ദീൻ ജമാഅത്ത് പള്ളിയിൽ നടന്നു. സഹോദരൻ അബ്ദുൽ ലത്തീഫ് അസ്നവി നേതൃത്വം നൽകി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മയ്യിത്ത് പള്ളി അങ്കണത്തിൽ ഖബറടക്കി.
ഫോട്ടോ : ഹാജി ചെർക്കള മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചന അറിയിച്ചുകൊണ്ട് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ചെർക്കള മാർത്തോമ സ്ഥാപന മാനേജർ റവറന്റ് ഫാദർ മാത്യു ബേബി അനുശോചന സന്ദേശം നൽകുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments