*ലഹരിക്കെതിരെ തൂ ഫാൻ വാക്കിംഗ് സംഘടിപ്പിച്ചു.*
തിരൂർ : ലഹരിക്കെതിരെ ഐ.എസ്.എം. തിരൂർ മണ്ഡലം സമിതി തൂ ഫാൻ വാക്കിംഗ് സംഘടിപ്പിച്ചു. കെ.ജി. പടിയിൽ നിന്നാരംഭിച്ച തൂ ഫാൻ വാക്കിംഗ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ബസ് സ്റ്റാന്റിൽ സമാപിച്ചു.
സന്ദേശ പ്രചാരണം, പ്രതിഷേധ വലയം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികൾ ധാരാളം പേരെ ആകർഷിച്ചു. തിരൂർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. കെ.എൻ.എം. മർക്കസുദഅവ തിരൂർ മണ്ഡലം പ്രസിഡന്റ് സി.എം.പി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. സഹീർ വെട്ടം, യാസർ ചേന്നര, മുനീർ ചെ മ്പ്ര, ഷംസു അല്ലൂർ , യാസർ കുറ്റൂർ, മുഹ്സിൻ നെല്ലിക്കാട്, ഫസലു ചേന്നര, മുഫീദ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : ലഹരിക്കെ തിരെ തൂ ഫാൻ വാക്കിംഗ് പരിപാടി സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments