*"കാഫിർ സ്ക്രീട്ട് ഷോട്ട് കേസ്: സിപിഎം നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം"*
കോഴിക്കോട് : വടകര ലോക്സഭ തിരഞ്ഞൈടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. റിമാൻഡ് കാലാവധി നീട്ടാൻ എസ്ഐടി കോടതിയിലും അപേക്ഷ നൽകി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി മുൻ അംഗവും സിപിഎം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ.
കാഫിർ സ്ക്രീൻ ഷോട്ട് സന്ദേശം ഇരുന്നൂറിൽ ഏറെ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ജിതിൻ വാട്സാപ്പിലെ ബ്രോഡ്കാസ്റ്റ് സംവിധാനത്തിലൂടെ പങ്കുവച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ കണ്ടെത്തലിന്റെ ചുവടുപിടിച്ചാണ് സാമൂഹിക ഐക്യം തകർത്ത് കലാപ ആഹ്വാനത്തിനുളള ശ്രമം, തെളിവു നശിപ്പിക്കൽ, പ്രേരണാക്കുറ്റം തുടങ്ങി മൂന്നു വകുപ്പുകളിൽ ജിതിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്.
ഫൊറൻസിക് തെളിവുകൾ പ്രകാരം ജിതിൻ അയച്ച സന്ദേശമാണ് തിരഞ്ഞെടുപ്പ് ഏകോപനത്തിനായി സിപിഎം–ഡിവൈഎഫ്ഐ അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പ് വഴി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ലഭിച്ചതെന്നും തുടർന്ന് ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലേക്ക് റിബേഷ് പ്രചരിപ്പിച്ചതും എന്നാണ് കണ്ടെത്തൽ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments