Breaking News

പറയാനുണ്ടെങ്കിൽ പറയും, വടിയും നീട്ടി നിൽക്കണ്ട; മാധ്യമങ്ങളോട് ക്ഷോഭിച്ച് പിണറായി വിജയൻ


പറയാനുണ്ടെങ്കിൽ പറയും, വടിയും നീട്ടി നിൽക്കണ്ട; മാധ്യമങ്ങളോട് ക്ഷോഭിച്ച് പിണറായി വിജയൻ

 ന്യൂഡൽഹി : വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലെ അഭിപ്രായഭിന്നതയെക്കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. "പറയാനുള്ളത് ഉണ്ടെങ്കിൽ ഞാൻ പറയും. നിങ്ങൾ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ല," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. 


കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോ അന്തിമരൂപം നൽകിയ റിപ്പോർട്ട് സിപിഎമ്മിന്റെ പ്രത്യേക കേന്ദ്രം കമ്മിറ്റി ഇന്ന് പരിഗണിക്കും തിരുത്തൽ നടപടി റിപ്പോർട്ടും തിങ്കളാഴ്ച വരെ ചേരുന്ന കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്. വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ കേരളത്തിലെ സിപിഎമ്മിൽ തർക്കം രൂക്ഷമായിരിക്കുകയാണ് കേന്ദ്ര കമ്മിറ്റിയോഗം ചെയ്യുന്നത്. ഈ വിഷയത്തിലെ വിഭാഗീയത കേന്ദ്ര കമ്മിറ്റിയിലെ ചർച്ചയിലും പ്രകടമാകുമെന്ന സൂചന നേതാക്കൾ നൽകുന്നുണ്ട്.

വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. വിഷയം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ പി ജയരാജന്റെ നിലപാട്. ഈ അഭിപ്രായത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും പിന്തുണച്ചു. എന്നാല്‍, “വിവാദമാക്കേണ്ട എന്ന് പറയുന്നതില്‍ കാര്യമില്ല” എന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. ഈ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി വിജയന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments