*ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാർഷിക സമ്മേളനത്തിന് പ്രൗഡോ ജ്വലമായ തുടക്കം.*
കാസർഗോഡ് : ബാലഗോകുലം ഉത്തര കേരളം സംസ്ഥന വാർഷിക സമ്മേളത്തിൻ്റെ ഭാഗമായി നടന്ന പ്രവർത്തക പഠന ശിബിരം എടനീർ മഠാധിപതി ശ്രീശ്രീ ശ്രീ സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ എം. സത്യൻ മാസ്റർ അധ്യക്ഷനായിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ കാര്യവാഹക് എം. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പൊതുകാര്യദർശി കെ. എൻ. സജി കുമാർ സംസ്ഥാന ഭഗിനി പ്രമുഖ സ്മിതാ വത്സലൻ , ബാലസമിതി കാസർഗോഡ് ഗോകുല ജില്ല കാര്യദർശി എസ്.അരവിന്ദ എന്നിവർ സംസാരിച്ചു. ഉത്തരകേരളം സംസ്ഥാന പൊതുകാര്യദർശി എൻ. എം സദാനന്ദൻ സ്വാഗതവും ജില്ല കാര്യദർശി എൻ.ടി വിദ്യാധരൻ നന്ദിയും പറഞ്ഞു.
വിവിധ ശ്രേണികളിലായി കേരള ഹൈക്കോടതി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ അഡ്വ. ഒ.എം ശാലീന, എൻ. ഹരീന്ദ്രൻ മാസ്റ്റർ, കെ.പി. ബാബുരാജ് മാസ്റ്റർ ,എസ്. ആർ. കണ്ണൻ, വി.ഹരികുമാർ, ആർ. പ്രസന്നകുമാർ, പി അനിൽ കുമാർ, സി.കെ. ബാലകൃഷ്ണൻ, കെ. മോഹൻദാസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കാസർഗോഡ് ജില്ലയിലെ പ്രതിഭകളായ കുട്ടികളെ അനുമോദിക്കുന്ന ബാല പ്രതിഭാ സംഗമം ചിന്മയ മിഷൻ സംസ്ഥാന അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ല അധ്യക്ഷൻ ദിനേശൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ജില്ല രക്ഷാധികാരി ജയറാം ഷെട്ടി, ആർ.പ്രസന്നകുമാർ വേണുഗോപാൽ എന്നിവർ സംസാരിച്ചു. പുതിയ കാലം പ്രതിസന്ധികളും പ്രതിവിധിയും എന്ന വിഷയത്തിൽ രാജേഷ് നാദാപുരം സംസാരിച്ചു. ഞായറാഴ്ച വാർഷിക പൊതു സഭ കേന്ദ്രമന്ത്രി ശ്രീപദ് യശോ നായ്ക് ഉദ്ഘാടനം ചെയ്യും. സി. സദാനന്ദൻ മാസ്റ്റർ മുഖ്യാതിഥിയാകും. കൊണ്ടാവൂർ നിത്യാനന്ദ യോഗാശ്രമം സ്വാമി യോഗാനന്ദ സരസ്വതി അനുഗ്രഹഭാഷണം നടത്തും. സ്വാഗത സംഘം ചെയർമാൻ സി.വി. പൊതുവാൾ, വർക്കിംഗ് ചെയർമാനും റിട്ട. എസ്. പി. ഹരിശ്ചന്ദ്ര നായ്ക് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ ബാല സാഹിതി പ്രകാശൻ ചെയർമാൻ പി.കെ. വിജയരാഘവൻ ജനറൽ കൺവീനർ രാജേന്ദ്രമോവാർ എന്നിവർ സംസാരിക്കും. തുടർന്ന് പ്രതിനിധിസഭയിൽ പി.എം ശ്രീധരൻ മാസ്റ്റർ പ്രമേയം അവതരിപ്പിക്കും. സംസ്ഥാന കാര്യദർശി യു. പ്രഭാകരൻ മാസ്റ്റർ , സംസ്ഥാന ഉപാധ്യക്ഷൻ എൻ.വി. പ്രജിത്ത് മാസ്റ്റർ, സംഘടന കാര്യദർശി എസ്. ആർ. കണ്ണൻ എന്നിവർ സംസാരിക്കും തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments