Breaking News

ട്രാൻസ്ഫോർമറിന് ചുറ്റും മുട്ടോളം വെള്ളം: മൊഗ്രാൽ സ്കൂൾ റോഡിൽ വിദ്യാർത്ഥികൾക്ക് ദുരിതവും,ഭീഷണിയും. റോഡ് നവീകരണത്തിന് കരാർ ഏറ്റെടുത്ത കരാറുകാരൻ മുങ്ങിയതായി ആക്ഷേപം.

മൊഗ്രാൽ : കാലവർഷം ശക്തിപ്രാപിച്ചതോടെ മൊഗ്രാൽ സ്കൂൾ റോഡിലെ വെള്ളക്കെട്ടിൽ വലഞ്ഞ്  വിദ്യാർത്ഥികളും, കാൽനടയാത്രക്കാരും. ട്രാൻസ്ഫോർമറിന് ചുറ്റും മുട്ടോളം വെള്ളം കെട്ടിക്കിടക്കുന്നത് ഇതുവഴി നടന്നു പോകുന്ന വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും അപകട ഭീഷണിയും ഉയർത്തുന്നുണ്ട്.

 സ്കൂൾ റോഡ് നവീകരണത്തിന്റെ ഭാഗമായി സൗന്ദര്യവൽക്കരണത്തിന് പൊതുമരാമത്ത് വകുപ്പ് പദ്ധതി ആവിഷ്കരിക്കുകയും, ടെൻഡർ വിളിക്കുകയും കരാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും കരാർ ഏറ്റെടുത്ത കരാറുകാരനെ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നുവെങ്കിൽ വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നുവെന്ന് മൊഗ്രാൽ സ്കൂൾ പിടിഎ ഭാരവാഹികളും, മൊഗ്രാൽ ദേശീയവേദി പ്രവർത്തകരും  പറയുന്നുണ്ട്.ദേശീയവേദി ഭാരവാഹികൾ ഈ വിവരം എ കെ എം അഷ്റഫ് എംഎൽഎയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

ഏതാനും ദിവസം മുമ്പ് മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ  പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയറിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു.ഉടൻ ജോലികൾ പൂർത്തിയാക്കാൻ കരാറുകാരന് അസിസ്റ്റന്റ് എഞ്ചിനീയർ  നിർദ്ദേശവും നൽകിയിരുന്നു.

 റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയും,ജില്ലാ ഭരണകൂടത്തിന്റെയും, ജനപ്രതിനിധികളുടെയും,ആർ ഡി ഓ യുടേയും നിർദ്ദേശങ്ങളൊന്നും കരാറുകാർ  ഗൗരവത്തോടെ ചെവിക്കൊണ്ടില്ലാ എന്നത് ശരിവെക്കുന്നതാണ് മൊഗ്രാൽ സ്കൂൾ റോഡിലെ വെള്ളക്കെട്ട്.വെള്ളക്കെട്ട് മറികടക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ റോഡിൽ ഗതാഗത തടസ്സത്തിനും കാരണമാക്കുന്നുണ്ട്. ട്രാൻസ്ഫോർമറിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.

 ഫോട്ടോ:വെള്ളക്കെട്ട് മൂലം ദുരിതത്തിലായ  മൊഗ്രാൽ സ്കൂൾ റോഡ്.





 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments