Breaking News

നിറമരുതൂർ പഞ്ചായത്തിൽ എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു.

​താനൂർ: പൊന്നാനി ലോക്സഭ മണ്ഡലം എം.പി. എം.പി. അബ്ദുസമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുകയനുവദിച്ച് നിറമരുതൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ പ്രമുഖ കേന്ദ്രങ്ങളായ നൂർ മൈതാനം, ആലിൻ ചുവട് നെല്ലിക്കാട്ടുപറമ്പ് കോളനി, കൊണ്ടേരംകുളങ്ങര ക്ഷേത്ര പരിസരം, വള്ളിക്കാഞ്ഞിരം നാളു പറമ്പിൽ കോളനി എന്നിവിടങ്ങളിലാണ് പുതുതായി മിനി മാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചത്.
​നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്,                ഈ പ്രദേശങ്ങളിലെ രാത്രികാല യാത്രാക്ലേശത്തിനും വെളിച്ചക്കുറവിനും ഇത് വലിയ ആശ്വാസമാകും.
​വിവിധ കേന്ദ്രങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ ബഹുമാനപ്പെട്ട എം.പി അബ്ദുസമദ് സമദാനി മുഖ്യാതിഥിയായി പങ്കെടുത്തു,വികസന കാര്യങ്ങളിൽ ജനപക്ഷത്തുനിന്നുള്ള ഇടപെടലുകൾ തുടരുമെന്ന് അദ്ദേഹം ചടങ്ങിൽ ഉറപ്പുനൽകി.
​ചടങ്ങുകളിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പ്രേമ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഫിയ നൗഫൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുസ്തഫ പൊക്ലാത്ത്, നൗഷിബ കല്ലിങ്ങൽ, ശമ്മാ ഹാരിസ്, ഐക്യ ജനാധിപത്യ മുന്നണി നേതാക്കളായ കുന്നുമ്മൽ ദാസൻ, 
സി എം ടി നസറുദ്ദീൻ ഷാ,  വി ഇ എം  ഇഖ്ബാൽ, നാസർ ചാരാത്ത്, കെ എം നൗഫൽ, കെ ഇ കെ റഹ്മത്തുള്ള, നവാസ് കോരമ്പാട്ട്, അക്ബർ ഉണ്ണിയാൽ, ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ സിപി മനീഷ്, ഷൗക്കത്തലി കല്ലിങ്ങൽ, സലാം കൊല്ലടത്തിൽ, പിസി അബ്ദുറഹ്മാൻ ജിന്ന, ഇസ്മായിൽ കല്ലിങ്ങൽ,കെ റാഷിദ്, എൻ ടി അക്ബർ,   തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ,  പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments