*തൊഴിലാളികൾ അവകാശ സംരക്ഷണത്തിനായി സംഘടിക്കണം: ഹനീഫ വേങ്ങര.*
തിരൂർ: സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (SDTU) തിരൂർ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. SDTU ജില്ലാ വൈസ് പ്രസിഡൻ്റ് അലി കണ്ണിയത്ത് അധ്യക്ഷത വഹിച്ചു. SDTU മലപ്പുറം ജില്ലാ പ്രസിഡന്റ് ഹനീഫ വേങ്ങര ഉദ്ഘാടനം ചെയ്തു.
തൊഴിലാളി സമൂഹം നേരിടുന്ന വെല്ലുവിളികളെ സംഘടിതമായ പോരാട്ടങ്ങളിലൂടെ മാത്രമേ അതിജീവിക്കാനാകൂവെന്നും തൊഴിൽ അവകാശങ്ങളും സാമൂഹ്യ സുരക്ഷയും സംരക്ഷിക്കുന്നതിനായി തൊഴിലാളികൾ സംഘടനാ ശക്തിപ്പെടുത്തി രംഗത്തിറങ്ങണമെന്നും ഹനീഫ വേങ്ങര ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
കൺവെൻഷനിൽ SDTU ജില്ലാ ട്രഷറർ അൻസാരി കോട്ടക്കൽ, കെ.പി. അബ്ദുൽ കരിം, നിസാർ അഹമ്മദ്, ഷരീഫ് തിരുന്നാവായ എന്നിവർ സംസാരിച്ചു. ജാഫർ സി.പി. സ്വാഗതവും അബ്ദുൽ ലത്തീഫ് നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ SDTU തിരൂർ ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികളായി മുസ്തഫ കാരത്തൂർ (പ്രസിഡന്റ്), സലീം തിരൂർ (വൈസ് പ്രസിഡന്റ്), അബ്ദുൽ ലത്തീഫ് (കുട്ടി) (സെക്രട്ടറി), നൗഷാദ് തിരുന്നാവായ (യാർഡ്) (ജോയിന്റ് സെക്രട്ടറി), അബ്ദുറഹിമാൻ വൈരംകോട് (ട്രഷറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി മൻസൂർ തിരുന്നാവായ, നിഷാദ്, മുസ്തഫ,ഹൈദ്രോസ് V എന്നിവരെയും തെരഞ്ഞെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments