Breaking News

*പ്ലസ് ടു ജിയോളജി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ കുട്ടികൾക്കു,ം എ പ്ലസ് ജേതാക്കൾക്കും അനുമോദനം നൽകി.*

കാസർകോട് : ഹയർ സെക്കൻഡറി ജിയോളജി ടീച്ചേഴ്സ് ഫോറം കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025–26 അധ്യയന വർഷത്തിൽ പ്ലസ് ടു ജിയോളജി വിഷയത്തിൽ മുഴുവൻ മാർക്കും എ പ്ലസും നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഉപഹാര വിതരണവും ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
 ഉത്തരമേഖല വിജിലൻസ് എസ്.പി. പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം നിർവഹിച്ച് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു . ജിയോളജി പഠിച്ച് ഉന്നത നിലയിൽ എത്തിയ 
എ ഗോപിനാഥൻ നായർ,മേഘ , സൗമ്യ എന്നിവരേയും ആദരിച്ചു. ഉത്തര മേഖല വിജിൻസ് എസ്.പിയായി സ്ഥാനകയറ്റം ലഭിച്ച പി ബാലകൃഷ്ണൻ നായർക്ക് പ്രിൻസിപ്പാൾ ഡോ. ദിലീപ് കുമാർ, പി ടി എ പ്രസിഡണ്ട് രഘു മാസ്റ്റർ എന്നിവർ ഉപഹാരം നൽകി.
ഇ സുനിൽകുമാർ കരിച്ചേരി അധ്യക്ഷത വഹിച്ചു.
ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ അബ്ദുള്ള ഗ്രാമ പഞ്ചായത്തംഗങ്ങളായ
ഹംസ ദേളി, സി കെ വേണുമാസ്റ്റർ, പി ടി എ പ്രസിഡണ്ട്
 കെ. വി. രഘുനാഥൻ മാസ്റ്റർ , പ്രിൻസിപ്പാൾ ഡോ. എൻ. ദിലീപ് കുമാർ , കെ വി അഷ്റഫ് ,
എ ഗോപിനാഥൻ നായർ മേഘ ,
എച്ച്. എം.
 പി ആശ , അബ്ബാസ് നാലംവാതുക്കൽ ,  ജോയ് ജോസ് പോൾ,
കെ ബാലകൃഷ്ണൻ , കെ വിശ്വനാഥ , 
പി പുഷ്പ,
ടി . ആർ രഞ്ജിത്ത്,
 എ ധനലക്ഷ്മി , ലാവണ്യ ,ദീപ, ആദിത് നാരായണൻ, ഗോകുൽ എന്നിവർ ആശംസ പ്രസംഗം നടത്തി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments