Breaking News

*ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ;**പരിഷ്കാരം നടപ്പിലായേക്കും..?*

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്കാരം 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവില്‍ വന്നേക്കുമെന്ന് സൂചന. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് സംയുക്ത പാർലമെന്ററി സമിതി അധ്യക്ഷനും ബിജെപി എംപിയുമായ പി.പി ചൗധരി പറഞ്ഞു. തിരഞ്ഞെടുപ്പ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് സമവായത്തിലെത്തിച്ചേരുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള വിവിധ കക്ഷികളുമായി ജെപിസി കൂടിക്കാഴ്ച നടത്തി എന്നും 99 ശതമാനം പേരും നിർദിഷ്ട പരിഷ്‌കാരത്തെ പിന്തുണച്ചതായും അദ്ദേഹം വ്യക്തമാക്കി. വരുന്ന പാർലമെന്റ് സമ്മേളനത്തില്‍ വിഷയം ചർച്ചയായേക്കുമെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളുമായും ജെപിസി പ്രതിനിധികള്‍ ഔദ്യോഗിക ചർച്ചകള്‍ നടത്തി. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രായോഗിക വെല്ലുവിളികളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ചും യോഗത്തില്‍ സംസാരിച്ചു. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ഭരണഘടനാ വിദഗ്ധർ, വിദ്യാഭ്യാസ പ്രവർത്തകർ, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സമിതി ഇതിനകം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളും മുഖ്യമന്ത്രിമാരും സ്വമേധയാ തയ്യാറാകുകയാണെങ്കില്‍ 2029-ന് മുൻപ് തന്നെ ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചക്രങ്ങള്‍ ഒന്നിപ്പിച്ചു കൊണ്ടുവരാൻ സാധിക്കുമെന്നും രാജസ്ഥാനിലെ പാലിയില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ പി.പി ചൗധരി സൂചിപ്പിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments