Breaking News

*ആവര്‍ത്തിച്ചുള്ള പരാതികളില്‍ കാര്യമില്ലെന്ന പ്രതികരണം വേദനിപ്പിച്ചു'; രമേശ് ചെന്നിത്തലക്കെതിരെ അന്‍സിബ ഹസ്സന്‍*

കൊച്ചി : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ നടി അന്‍സിബ ഹസ്സന്‍. ആവര്‍ത്തിച്ചുള്ള പരാതികളില്‍ കാര്യമില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചുവെന്ന് അന്‍സിബ പറഞ്ഞു."
 
സര്‍ക്കാരിനും നിയമത്തിനും മുന്നിലല്ലാതെ വേറെ ആരുടെ മുന്നിലാണ് താന്‍ പരാതി പറയേണ്ടതെന്നും അന്‍സിബ ചോദിക്കുന്നു.

'ഞാന്‍ ഇവിടെ ജനിച്ചുവളര്‍ന്ന ഇന്ത്യക്കാരിയാണ്. പരാതിയുമായി ഇന്ത്യയില്‍ അല്ലാതെ ഞാന്‍ എവിടെയാണ് പോകേണ്ടത്? ഞാന്‍ കേരളത്തിലാണ് താമസിക്കുന്നത്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ പോയി പരാതിപ്പെടുക, അല്ലെങ്കില്‍ ആഭ്യന്തരമന്ത്രിയെ സമീപിക്കുക. ഇനി വേറെ എന്താണ് ഞാന്‍ ചെയ്യേണ്ടത്?,' എന്നും അന്‍സിബ ചോദിക്കുന്നു.

"കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. തന്റെ പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്‍സിബ ആവര്‍ത്തിച്ചു. മനസിന് അല്‍പ്പമെങ്കിലും കട്ടിയുള്ളത് കൊണ്ടാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും അവര്‍ പറയുന്നു.

അതേസമയം, നടന്‍ ടിനി ടോം സൈബര്‍ അധിക്ഷേപവും വര്‍ഗീയ പരാമര്‍ശവും നടത്തിയെന്ന പരാതിയില്‍ കടവന്ത്ര പൊലീസ് കഴിഞ്ഞദിവസം അന്‍സിബയില്‍ നിന്നും മൊഴിയെടുത്തിരുന്നു.

കമ്മീഷണര്‍ തന്നെ പറ്റിക്കുന്നില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലും രമേശ് ചെന്നിത്തല സമാനമായി പ്രതികരിച്ചിരുന്നു."
 
"പിന്നാലെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്മീഷണര്‍ മന്ത്രിയെ പറ്റിച്ചതാണെന്നും ചൂണ്ടിക്കാട്ടി അന്‍സിബ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രമേശ് ചെന്നിത്തല ഈ വിഷയത്തില്‍ വീണ്ടും സംസാരിച്ചത്.

പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം താൻ ആ കേസില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അന്‍സിബ ആവർത്തിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments