*പ്രവാസി പെൻഷൻ: സർക്കാർ നടപടി പ്രതിഷേധാർഹം - എസ്ഡിപിഐ*
പ്രവാസികളുടെ പെൻഷൻ മുടക്കിയ യുഡിഎഫ് സർക്കാരിൻ്റെ നടപടി പ്രതിഷേധാർഹമാണെന്നും പെൻഷൻ വിതരണം ഉടൻ പുനരാരംഭിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിടി ഇക്റാമുൽ ഹഖ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാനത്ത് പ്രവാസി പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്. മരുന്നിനും മറ്റു ദൈനംദിന ജീവിത ചെലവുകൾക്കും മാസം ലഭിക്കുന്ന തുച്ഛമായ പെൻഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന വയോധികരായ പ്രവാസികളാണ് ഇതോടെ ദുരിതത്തിലാ യിരിക്കുന്നത്.പെൻഷൻ തുക 5000 രൂപയായി ഉയർത്തണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ തന്നെയാണ് ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ പെൻഷൻ തുകയിൽ സംസ്ഥാന സർക്കാർ മുടക്കം വരുത്തിയിരിക്കുന്നത്. ഇത് നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന 98,000 ത്തോളം പ്രവാസി കുടുംബങ്ങളെ ബാധിക്കും.
ജീവിതത്തിന്റെ യൗവനകാലം മുഴുവൻ ഉറ്റവരെ വേർപിരിഞ്ഞ് ചോര നീരാക്കിയ പ്രവാസികൾ സ്വന്തം കുടുംബത്തിന്റെ പ്രാരാബ്ധങ്ങളും സ്വപ്നങ്ങളും മാത്രമല്ല, സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ രാജ്യത്തിന് തന്നെ മാതൃകയായി മാറിയ ആധുനിക കേരളത്തെ തന്നെ സൃഷ്ടിച്ചതിൽ അതുല്യമായ പങ്കു വഹിച്ചിട്ടുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിന് ഘടകവിരുദ്ധമായി അപ്രായോഗികവും സംസ്ഥാന സർക്കാരിന് സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുന്നതുമായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ പ്രവാസികളെ പ്രയാസപ്പെടുത്തരുത്.
കേരളത്തിന്റെ സമ്പദ്ഘടനയെ ഇന്നും താങ്ങി നിർത്തിയിരിക്കുന്ന പ്രവാസി സമൂഹത്തെ അവഗണിച്ചുകൊണ്ട് ഒരു സർക്കാരിനും മുന്നോട്ടുപോകാൻ കഴിയില്ല. മുടങ്ങിയ പെൻഷൻ വിതരണം എത്രയും വേഗം പുനരാരംഭിക്കാത്ത പക്ഷം പ്രവാസികളെ അണിനിരത്തി ശക്തമായ അവകാശ പോരാട്ടങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റ് എ ബീരാൻകുട്ടി , ജില്ലാ ജനറൽ സെക്രട്ടറി മുർശിദ് ശമീം എന്നിവരും വാർത്ത സമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments