Breaking News

*കെ സി പക്ഷത്തിന് അതൃപ്തി: കെപിസിസി യോഗം വിളിക്കണമെന്ന് അധ്യക്ഷന് കത്ത് നൽകി ജനറൽ സെക്രട്ടറി എം ആർ അഭിലാഷ്*

തിരുവനന്തപുരം : സർക്കാർ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങളിൽ അടക്കം പാർട്ടിയുമായി കൂടിയാലോചനകൾ ഇല്ലായെന്ന ആക്ഷേപങ്ങൾക്കിടെ കെ പി സിസി യോഗം വിളിക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് കത്ത്. അടിയന്തരമായി കെപിസിസി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി എം ആർ അഭിലാഷാണ് സംസ്ഥാന അധ്യക്ഷന് കത്തയച്ചത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനി-എം എസ് സി ഡീലിൽ ഉള്‍പ്പടെ കോണ്‍ഗ്രസിൽ അതൃപ്തി പുകയുന്നതിനിടെയാണ് കെപിസിസി ജനറൽ സെക്രട്ടറി എം ആര്‍ അഭിലാഷ് നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്. കെ സി വേണുഗോപാൽ പക്ഷക്കാരനായ എം ആർ അഭിലാഷ് അദാനി വിഷയം മുതൽ പ്ലീഡർ നിയമനം വരെയുള്ള വിഷയങ്ങൾ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം ആറിനാണ് ഏറ്റവും ഒടുവിൽ കെപിസിസി നേതൃയോഗം ചേർന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിൽ സൂപ്പര്‍ പവറാകാമെന്ന് അദാനി കരുതേണ്ടതില്ലെന്ന് നേരത്തെ കെ സി വേണുഗോപാൽ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യക്ഷത്തിൽ അദാനി ഗ്രൂപ്പിനെതിരെയാണ് കെ സി വേണുഗോപാൽ വിമർശനമുന്നയിച്ചതെങ്കിലും പരോക്ഷമായി വി ഡി സതീശന് കൂടി നൽകിയ മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെട്ടത്. ദേശീയ തലത്തിൽ രാഹുൽ ഗാന്ധി അദാനിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ അദാനി അനുകൂല നിലപാടുകൾ സ്വീകരിക്കുന്നതിനെതിരെയാണ് സംസ്ഥാന കോൺഗ്രസിൽ മുറുമുറുപ്പ് ഉയരുന്നത്. നേരത്തെ വീര്യം കുറഞ്ഞ മദ്യം, കരിമണൽ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം തുടങ്ങിയ വിഷയങ്ങളിലും പാർട്ടിയിൽ ആലോചിക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു,



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments