*കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്*
പ്രമേഹ രോഗികൾക്ക് വലിയ ആശ്വാസമേകുന്ന പുതിയ ചികിത്സാരീതിയുമായി പ്രമുഖ മരുന്ന് നിർമ്മാതാക്കളായ നോവോ നോർഡിസ്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതർക്ക് ദിവസവും കുത്തിവെക്കുന്നതിന് പകരം ആഴ്ചയിലൊരിക്കൽ മാത്രം ഉപയോഗിക്കാവുന്ന 'എവിക്ലി' (Awiqli) എന്ന ഇൻസുലിൻ മരുന്ന് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി.
വർഷത്തിൽ 365 ദിവസവും ഇൻസുലിൻ കുത്തിവെപ്പ് എടുക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്ന് രോഗികൾക്ക് ഇതോടെ ആഴ്ചയിലൊരിക്കൽ എന്ന രീതിയിലേക്ക് മാറാൻ സാധിക്കും. നിലവിൽ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്
നിയന്ത്രിക്കുന്നതിനായി പ്രതിദിനം ഒന്നോ അതിലധികമോ തവണ ഇൻസുലിൻ എടുക്കാറുണ്ട്. ഈ പ്രക്രിയയ്ക്ക് വലിയൊരു മാറ്റമാണ് പുതിയ മരുന്ന് കൊണ്ടുവരുന്നത്.
വിലക്കുറവാണ് പുതിയ ഇൻസുലിന്റെ മറ്റൊരു ആകർഷണം. 'എവിക്ലി'യുടെ 700 യൂണിറ്റ് അടങ്ങുന്ന പാക്കിന് 2,611 രൂപയാണ് വില. നിലവിൽ വിപണിയിലുള്ള പ്രതിദിന ഇൻസുലിനുകളേക്കാൾ ഏകദേശം 30 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് ഇത് ലഭ്യമാകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments