*കേന്ദ്രത്തിന്റെ ഭീഷണിക്കിടെ 'പുതിയ' പ്രത്യേകതകൾ അക്കിമിട്ട് നിരത്തി വാട്സാപ്പ്,' യൂസർ നെയിം ഫീച്ചർ പ്രയോഗത്തിൽ വന്നിട്ടില്ല'*
വാട്സാപ്പിൽ ഫോൺനമ്പറിന് പകരം യൂസർ നെയിം ഓപ്ഷൻ ഫീച്ചർ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഉയർന്ന് വിവാദങ്ങളിൽ പ്രതികരിച്ച് വാട്സ് ആപ്പ്. യൂസർനെയിം ഫീച്ചർ ഇത് വരെ ഇന്ത്യയിൽ പ്രയോഗത്തിൽ വന്നിട്ടില്ലെന്നും ഈ വർഷം തന്നെ ഫീച്ചറെത്തുമെന്നും കമ്പനി വിശദീകരിച്ചു. ആൾമാറാട്ടം തടയാൻ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് വാട്സാപ്പ് വിശദീകരിച്ചു. ബഹുതല പ്രതിരോധം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫോൺ നമ്പറില്ലാതെ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കാൻ ആകില്ല. യൂസർനെയിം കൃത്യമായി അറിയാതെ ആർക്കും മറ്റൊരാൾക്ക് മെസേജ് അയക്കാൻ കഴിയില്ല.
യൂസർ നെയിം ഊഹിച്ച് ആളെ തപ്പി മെസേജ് അയക്കുന്നത് ഒഴിവാക്കാൻ സംവിധാനം വരും.
നിശ്ചിത എണ്ണം മെസ്സേജുകൾ മാത്രമേ യൂസർനെയിം സെർച്ച് ചെയ്തെടുത്ത് അയക്കാൻ കഴിയുള്ളു. യൂസർനെയിം വച്ച് ആദ്യമായി ഒരാൾ മെസേജയച്ചാൽ മുന്നറിയിപ്പ് നൽകും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദേശമാണെങ്കിലും മുന്നറിയിപ്പ് നൽകുമെന്ന് കമ്പനി വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments