കാഞ്ഞങ്ങാട് സ്വദേശി കുവൈത്തിൽ താമസസ്ഥലത്ത് മരിച്ച നിലയിൽകണ്ടെത്തി.
കുവൈത്ത് : കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്ന കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. 27 വയസ്സായിരുന്നു.
ജലീബിൽ ജർമൻ ക്ലിനിക്കിന് സമീപമുള്ള താമസസ്ഥലത്താണ് അനന്തുകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കുവൈത്തിലെ ഒരു വെജിറ്റബിൾ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ഒരു വർഷവും മൂന്ന് മാസവുമായി അനന്തുകൃഷ്ണൻ കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. എന്നാൽ മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സുഹൃത്തുക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ആരംഭിച്ചതായാണ് വിവരം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments