*പൊളിച്ചു മാറ്റാൻ ഉത്തരവിട്ട് ഒരാഴ്ചയായി: ഇടുങ്ങിയ സർവ്വീസ് റോഡിൽ ബാരിക്കേഡ് വെച്ചത് ഗതാഗത തടസ്സത്തിനും കാരണമാകുന്നു. *
കല്ലങ്കൈ : മൂന്നുവർഷമായി അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റാൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകിയിട്ടും നടപടി വൈകുന്നത് സർവീസ് റോഡിൽ ഗതാഗത തടസ്സത്തിനും ഇപ്പോൾ കാരണമാകുന്നു.
മണ്ണിടിച്ചിൽ മൂലം കല്ലങ്കൈ സർവീസ് റോഡിലേക്ക് വീഴാൻ പാകത്തിൽ സ്കൂൾ കെട്ടിടം, ട്രാൻസ്ഫോർമറിനും,വൈദ്യുതി പോസ്റ്റിനും ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഏതാനും ദിവസം മുമ്പ് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം എംഎസ് ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള ആർഡിഒ അധികൃതർ സംഭവസ്ഥലം സന്ദർശിച്ച് അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റേണ്ടതുണ്ടെന്ന് കാണിച്ചു കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഒരാഴ്ച പിന്നിട്ടിട്ടും നടപടി എങ്ങുമെത്തിയിട്ടില്ല.
ദേശീയപാത സർവീസ് റോഡിൽ മണ്ണിടിച്ചിൽ തുടരുന്ന എ എൽ പി സ്കൂൾ കല്ലങ്കൈ യിലാണ് (സർക്കാർ എയ്ഡഡ്) കെട്ടിടം അപകട ഭീഷണി ഉയർത്തുന്നത്. ഓടുമേഞ്ഞ സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നില്ലെ ങ്കിലും കെട്ടിടത്തിന് തൊട്ടടുത്തു കൂടെ നടന്നു പോകുന്ന വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി പേർക്കും,സർവ്വീസ് റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾക്കും കെട്ടിടം ഭീഷണി ഉയർത്തുന്നുണ്ട്.ഇത് നാട്ടുകാർ ജനപ്രതിനിധികളേയും, ബന്ധപ്പെട്ടവരെയും അറിയിച്ചതിനെ തുടർന്നാണ് ആർഡിഒ നിർദ്ദേശപ്രകാരംപൊളിച്ചു മാറ്റാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയതും.
ഇടുങ്ങിയ സർവീസ് റോഡിൽ ബാരിക്കേഡ് വെച്ചാണ് അപകട ഭീഷണി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് റോഡിൽ ഗതാഗതക്കുരുക്കിനും കാരണമാവുന്നുണ്ട്.ടൂ വേയായി വരുന്ന വാഹനങ്ങൾ റോഡിൽ ബാരിക്കേഡ് ഉള്ളതിനാൽ ഒരു ഭാഗത്ത് നിർത്തിടേണ്ടി വരുന്നുണ്ട്.സ്കൂൾ കെട്ടിടം ഉടൻ പൊളിച്ചുമാറ്റി സർവീസ് റോഡിൽ സുഗമമായ ഗതാഗതത്തിന് വഴിയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്
..
ഫോട്ടോ:കല്ലങ്കൈ സർവീസ് റോഡിൽ മണ്ണിടിച്ചിൽ മൂലം അപകട ഭീഷണി ഉയർത്തി നിൽക്കുന്ന സ്കൂൾ കെട്ടിടത്തിന് താഴെ സ്ഥാപിച്ച ബാരിക്കേടുകൾ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments