ഹോർമുസ് വീണ്ടും അടച്ച് ഇറാൻ; ഒറ്റ കപ്പലും കടത്തി വിടില്ല . അമേരിക്കൻ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് പ്രഖ്യാപനം
സമാധാന കരാർ ലംഘിച്ച അമേരിക്കൻ നടപടിക്ക് കടുത്ത തിരിച്ചടി നൽകി ഇറാൻ. മേഖലയിലെ യുഎസ് ഇടപെടൽ അവസാനിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒരു കപ്പലിനെയും പാതയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.
ഇറാൻ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ-അമേരിക്ക സമാധാര കരാർ അട്ടിമറിക്കാൻ അന്താരാഷ്ട്ര ശ്രമം നടക്കുന്നുവെന്ന ആരോപണവും ഇറാൻ ഉയർത്തിയിട്ടുണ്ട്. അമേരിക്ക നിർദേശിച്ച ബദൽ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച, സൈപ്രസ് പതാക വഹിച്ച കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ തെക്കൻ ഇറാനിലെ പ്രമുഖ നഗരങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് അമേരിക്ക വ്യാപകമായ വ്യോമാക്രമണം നടത്തി. ബന്ദർ അബ്ബാസ്, ബുഷഹർ, ചബഹർ, കിഷ് ദ്വീപ്, സിറിക്ക് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ആക്രമണം. ഈ ആഴ്ച്ച ഇറാന് നേരെ അമേരിക്ക നടത്തുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസിലെ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments