Breaking News

* സർക്കാർ ജോലിക്കായി അമ്മയെ കൊന്ന കേസിൽ ട്വിസ്റ്റ്..!!**ജോലി കിട്ടാൻ അച്‌ഛനേയും കൊന്നു;**എൽഎൽബിക്കാരിയുടെ ക്രിമിനൽ ബുദ്ധി*

ജയ്‌പൂരിൽ സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ വീണ്ടും ട്വിസ്‌റ്റ്. കഴിഞ്ഞ ദിവസമാണ് അമ്മാവന്റേയും വാടകക്കൊലയാളിയുടേയും കൂട്ടുപിടിച്ച് റോഡപകടമുണ്ടാക്കി നീരജ് ശർമയെ യുവതി കൊലപ്പെടുത്തിയത്. അതേസമയം 2025ൽ മരിച്ച നീരജ് ശർമയുടെ ഭർത്താവ് വിജയ് ശർമയുടെ മരണവും സ്വാഭാവിക മരണമല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ആയുഷി ശർമയെന്ന വിജയ് -നീരജ് ദമ്പതികളുടെ മകൾ 23കാരി തന്നെയാണ് വിജയ‌യുടെ മരണത്തിനും പിന്നിലെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. നീരജ് ശർമയുടെ സഹോദരൻ രാകേഷ് ശർമ്മയാണ് വിജയ് ശർമ്മയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെയും കോടതിയെയും സമീപിച്ചത്.

അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ ആയുഷിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അച്‌ഛൻ്റെ സർക്കാർ ജോലിയാണ് ആശ്രിത നിയമനത്തിലൂടെ അമ്മയ്ക്ക് ലഭിച്ചിരുന്നത്, രാജസ്ഥാൻ ഹൈക്കോടതിയിൽ ലോവർ ഡിവിഷൻ ക്ലർക്ക് ആയാണ് നീരജ് ശർമയ്ക്ക് ജോലി ലഭിച്ചത്. എന്നാൽ അന്നുതന്നെ തനിക്ക് ആ ജോലി വേണമെന്ന് ആയുഷി വാശി പിടിച്ചിരുന്നെങ്കിലും നീരജ് ശർമ നിയമനം നേടി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ആ ജോലി നേടാനായി ആയുഷി അമ്മയെ വകവരുത്തിയത്. അമ്മാവന്റേയും കസിനായ ബൽറാമിൻ്റേയും സഹായത്തോടെ മറ്റൊരു വാടകക്കൊലയാളിയെ കൂടി ഏർപ്പാടാക്കിയാണ് കുറ്റകൃത്യം നടത്തിയത്.

ജൂലൈ മൂന്നിന് പ്രതാപ് നഗറിൽവച്ചുണ്ടായ റോഡപകടത്തിൽ നീരജ് ശർമയെ ഒരു എസ്‌യുവി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൊലപാതകം വെറുമൊരു റോഡപകടമാണെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം. കേസിൽ ആയുഷി ഉൾപ്പെടെ ഏഴ് പേരെ നിലവിൽ പോലീസ് അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. കസിനായ ബൽറാമിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

രോഗബാധിതനായ അച്‌ഛനെ താൻ പരിച്ചരിച്ചോളാം എന്നു പറഞ്ഞാണ് ആയുഷി കൊണ്ടുപോയതെന്നും എന്നാൽ കൃത്യമായ ചികിത്സ നൽകിയില്ലെന്നും രാകേഷ് ശർമ ആരോപിക്കുന്നു. മാത്രമല്ല അദ്ദേഹത്തെ ഒന്നുകാണാൻ കൂടി ബന്ധുക്കളെ അനുവദിച്ചിരുന്നുമില്ല, മൂന്നുമാസങ്ങൾക്കു ശേഷം അച്‌ഛൻ ആശുപത്രിയിലാണെന്ന വിവരം ആയുഷി ബന്ധുക്കളെ അറിയിച്ചു, ആശുപത്രിയിലെത്തിയ ബന്ധുക്കളോട് വിജയ് ശർമയുടെ ശരീരാവയവങ്ങളുടെ 90ശതമാനവും തകരാറിലായതായി ഡോക്ട‌ർമാർ പറഞ്ഞു. തുടർന്ന് വീണ്ടും ആയുഷി വിജയിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെവച്ച് അദ്ദേഹം മരണപ്പെടുകയുമായിരുന്നുവെന്ന് രാകേഷ് നൽകിയ പരാതിയിൽ പറയുന്നു.

അച്‌ഛന്റെ സംസ്‌കാരച്ചടങ്ങുകൾ പോലും ആയുഷി അതിവേഗത്തിൽ നാട്ടിൽവച്ചു തന്നെ നടത്തിയെന്നും പിന്നാലെ അച്‌ഛന്റെ ജോലിക്കായി അപേക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തെന്നും രാകേഷ് പറയുന്നു. ഒരിക്കൽ അച്‌ഛൻ്റെ മരണം ചൂണ്ടിക്കാട്ടി അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും രാകേഷ് ശർമയുടെ പരാതിയിൽ പറയുന്നുണ്ട്. അച്ഛന്റെ ഫീഡിങ് ട്യൂബ് മാറ്റിയാണ് കൊന്നതെന്നും അതുകൊണ്ട് നിങ്ങളെ കൊല്ലുന്നത് അതിലും എളുപ്പമാണെന്നും ആയുഷി പറഞ്ഞിരുന്നു. തനിക്കിനി രണ്ടു ദിവസത്തെ ആയുസേ കാണൂവെന്ന് നീരജ് വാട്‌സാപ് സ്‌റ്റാറ്റസ് ഇട്ടതായും റിപ്പോർട്ടുണ്ട്. ചോദ്യം ചെയ്യലിൽ, ഭിന്നശേഷിക്കാരനായ തൻ്റെ സഹോദരന് ലഭിച്ച അത്രയും സ്നേഹം തനിക്ക് ലഭിച്ചില്ലെന്നും അതിനാൽ അമ്മയോട് പണ്ടേ വെറുപ്പായിരുന്നുവെന്നും ആയുഷി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എൽഎൽബി അവസാന വർഷ വിദ്യാർഥിനിയായ ആയുഷിക്ക് നിയമവശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും തെളിവുകൾ തന്ത്രപരമായി ഇല്ലാതാക്കിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments