Breaking News

വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കിദൂർ "പക്ഷി ഗ്രാമം'' ഉദ്ഘാടനത്തിലൊതുങ്ങിയോ..? തുറന്നു കൊടുക്കുന്നതിൽ കാലതാമസം നേരിടുന്നുവെന്ന് ആക്ഷേപം.

കുമ്പള : ടൂറിസം വികസന രംഗത്ത് കുമ്പളയുടെ പ്രതിച്ഛായ തന്നെ മാറാൻ സാധ്യതയുള്ള കിദൂർ പക്ഷി ഗ്രാമം ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നതിൽ കാലതാമസം നേരിടുന്നുവെന്ന് ആ ക്ഷേപം.

 കുമ്പള ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ടൂറിസം പദ്ധതിയാണ് 2026 മാർച്ച് മാസം പത്തിന് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്നോടിയായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫാ യിരുന്നു ഉദ്ഘാടകൻ. പക്ഷി നിരീക്ഷകരുടെയും, പ്രകൃതി സ്നേഹികളുടെയും ഇഷ്ട കേന്ദ്രമാക്കി കിദൂർ പക്ഷി ഗ്രാമത്തെ മാറ്റുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നിർമ്മിച്ച ബയോ ഡൈവേഴ്സിറ്റി സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനമാണ് മൂന്നുമാസം മുമ്പ് നടന്നതും.ഒരു പതിറ്റാണ്ടെടുത്തു നിർമ്മാണം പൂർത്തിയാക്കാൻ തന്നെ.ജില്ല നിർമ്മിതി കേന്ദ്രത്തിലായിരുന്നു നിർമ്മാണ ചുമതല.പദ്ധതി നീണ്ടുപോകുന്നതിൽ വലിയ പ്രതിഷേധവും ഉടലെടുത്തിരുന്നു.

 കേരളത്തിൽ അപൂർവമായി കണ്ടുവരുന്ന പക്ഷി ഗ്രാമമാണ് കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ കിദൂർ ഗ്രാമം.ഈ പ്രദേശത്ത് ഇല്ലാത്ത പക്ഷിക്കൂട്ടങ്ങളില്ല. ഓരോ വർഷവും പുതിയ ഇനം പക്ഷിക്കൂട്ടങ്ങളെ ഇവിടെ കണ്ടെത്തുന്നുമുണ്ട്. കടൽക്കാടയും, ചേലക്കോഴിയും വരെ നീളുന്ന 170ലധികം പക്ഷികളുടെയും 38 ഓളം ദേശാടനപ്പക്ഷികളുടെയും ഇടമാണ് കിദൂർ പക്ഷി ഗ്രാമം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പക്ഷി നിരീക്ഷകരാണ് ഓരോ വർഷവും ഈ ഗ്രാമത്തിലെ ത്തുന്നത്.ഒപ്പം നൂറുകണക്കിന് വിദ്യാർത്ഥികളും പഠനത്തിനായി ഇവിടെ എത്താറുണ്ട്.ഇവർക്ക് താമസിക്കാനും,പക്ഷി നിരീക്ഷണം നടത്താനും,പഠനം നടത്താനും സൗകര്യമില്ലാത്തത് വലിയ പോരായ്മയായിരുന്നു.ഇതിനുള്ള പരിഹാരം കൂടിയായിരുന്നു ഉദ്ഘാടനം ചെയ്യപ്പെട്ട ബയോ ഡൈവേഴ്സിറ്റി സ്റ്റഡി സെന്റർ.

 കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ ഡോർമെറ്ററി ഇവിടെ ഒരുക്കിയിരിക്കുന്നത്.ഒരേസമയം 40 പേർക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യമുണ്ട്.പ്രത്യേക മീറ്റിംഗ് ഹാളുമുണ്ട്. ഡിടിപിസിയുടെ നിയന്ത്രണത്തിലു ള്ളതാണ് പദ്ധതി പ്രദേശം.

 പക്ഷി ഗ്രാമം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ:ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടും വിനോദസഞ്ചരികൾക്കായി തുറന്നു കൊടുക്കാതെ കുമ്പള കിദൂരിലെ പക്ഷി ഗ്രാമം ടൂറിസം പദ്ധതി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments