* സ്നേഹസംഗമമായി* *കാസർകോട് -* *വേങ്ങര സായംപ്രഭ* *ഹോം സന്ദർശനം;* *വയോജനങ്ങൾക്ക് ഉജ്ജ്വല വരവേൽപ്പ്*
വേങ്ങര : കാസർകോട് സായംപ്രഭാ ഹോമിൽ നിന്നെത്തിയ വയോജനങ്ങൾക്ക് വേങ്ങര സായംപ്രഭാ ഹോമിൽ ഊഷ്മളമായ സ്വീകരണം.
ഇരു കേന്ദ്രങ്ങളിലെയും മുതിർന്ന പൗരന്മാർ ഒത്തുചേർന്ന ഈ സ്നേഹസംഗമം ഹൃദ്യമായ അനുഭവമായി മാറി.
പരസ്പരം അനുഭവങ്ങൾ പങ്കുവെച്ചും പഴയകാല ഓർമ്മകൾ അയവിറക്കിയും സൗഹൃദം പുതുക്കിയും നടന്ന കൂടിക്കാഴ്ച, സായംപ്രഭാ കുടുംബങ്ങൾ തമ്മിലുള്ള ആത്മബന്ധം കൂടുതൽ ദൃഢമാക്കി.
തികച്ചും സന്തോഷകരമായ അന്തരീക്ഷത്തിൽ നടന്ന സംഗമം പങ്കെടുത്തവർക്കെല്ലാം വലിയൊരു ആശ്വാസവും ഊർജ്ജവുമാണ് പകർന്നു നൽകിയത്.
സ്നേഹവും കരുതലും പങ്കുവെക്കുന്ന ഇത്തരം സംഗമങ്ങൾ വയോജന ക്ഷേമ പ്രവർത്തനങ്ങൾക്ക് വലിയ പ്രചോദനമാണെന്ന് വേങ്ങര സായംപ്രഭാ ഹോം കെയർ ഗീവർ എ.കെ. ഇബ്രാഹിം പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments