Breaking News

*പുതിയ വോട്ടർമാർക്കുള്ള അപേക്ഷയിൽ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളും നൽകണം; മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ*

പുതിയ വോട്ടർമാർക്കുള്ള ഫോം 6 അപേക്ഷയിൽ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓൺലൈൻ അപേക്ഷയിൽ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ കൂടി ഇനി നൽകണം. അപേക്ഷകന്റെ മാതാപിതാക്കളുടെ പഴയ വോട്ടർപട്ടിക വിവരങ്ങൾ നൽകാൻ പുതിയ കോളം ഏർപ്പെടുത്തി.

അപേക്ഷയിൽ കഴിഞ്ഞ എസ്ഐആർ പട്ടികയിൽ പേരുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണം. ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ നിയമ ഭേദഗതി വരുത്താതെയാണ് കമ്മീഷന്റെ ഈ നടപടി. പുതിയ വിവരങ്ങൾ നൽകിയില്ലെങ്കിൽ ഓൺലൈൻ വോട്ടർ അപേക്ഷ പൂർത്തിയാക്കാനാകില്ല. അസം, ബിഹാർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പുതിയ മാറ്റം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
അതേസമയം 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 28 പ്രകാരം, ഫോമുകളിലെ മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം. എന്നാലിപ്പോൾ കേന്ദ്ര സർക്കാർ ചട്ടങ്ങളിൽ നിയമ ഭേദഗതി വരുത്താതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments