*വഖഫ് ബോര്‍ഡില്‍ മുസ് ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കം; സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പമാണെന്ന് സമസ്ത നേതാവ്**സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍; ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം*
കോഴിക്കോട് : വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത. സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പമാണെന്ന് സമസ്ത ഏകോപന സമിതി അംഗം സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഹര്‍ജിക്കാരുടെ താല്‍പര്യം നിഗൂഢമാണ്. ആരാണ് ഹര്‍ജിക്കാരെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ഈ ഹര്‍ജിക്കാര്‍ക്ക് കുട പിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നതെന്നും സന്താര്‍ പന്തല്ലൂര്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രതികരണം. വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ബിജെപി താല്‍പര്യം സംരക്ഷിക്കുന്നതാണെന്നുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
'ദൈവപ്രീതി മാത്രം ലക്ഷ്യംവെച്ച് ഇസ്ലാം മത വിശ്വാസികള്‍ ദാനം ചെയ്യുന്നതാണ് വഖ്ഫ് സ്വത്ത്. അത് സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള സര്‍ക്കാര്‍ സംവിധാനമാണ് വഖ്ഫ് ബോര്‍ഡ്. നിലവിലുള്ള വഖ്ഫ് ബോര്‍ഡിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ ഹര്‍ജികളുമായി വന്ന നാല് കക്ഷികളും ഇതുമായി ബന്ധപ്പെട്ടവരല്ലെന്ന് വ്യക്തമാണ്. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണന്നതില്‍ തര്‍ക്കവുമില്ല. ആരാണ് ഹര്‍ജിക്കാരെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. എന്നാല്‍ ഈ ഹര്‍ജിക്കാര്‍ക്ക് കുട പിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നത്? ഈ നീക്കം ആരുടെ താത്പര്യം സംരക്ഷിക്കാനാണ്?', എന്നാണ് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതിനിടെ വഖഫ് ബോര്‍ഡ് പുനഃസംഘടനയിലെ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് കെ പി നൗഷാദ് അലി എംഎല്‍എ രംഗത്തെത്തി. വഖഫ് ബോര്‍ഡ് പുനഃസംഘടനയിലെ വിമര്‍ശനം വിഷയ ദാരിദ്ര്യമാണെന്ന് നൗഷാദ് അലി പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമഭേദഗതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തവരാണ് കോണ്‍ഗ്രസ്. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട്. ആരോപണങ്ങള്‍ രാഷ്ട്രീയ അഭ്യാസം മാത്രമാണ്. എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കും എതിര സിപിഎം ഉപയോഗിച്ച ആയുധമാണ് ഹിന്ദുവത്ക്കരണം എന്നും നൗഷാദ് അലി പറഞ്ഞു.
വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര വിഭാഗത്തില്‍പ്പെട്ട ആളുകളെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോര്‍ഡില്‍ രണ്ട് മുസ്ലിം ഇതര അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് ബോര്‍ഡ് രൂപീകരിച്ചത് എന്നായിരുന്നു ഷോണ്‍ ജോര്‍ജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. നിലവിലെ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണ്. 2025ല്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ ഒന്‍പത് പേരെയാണ് സര്‍ക്കാര്‍ നിയമിച്ചത്. ഇതില്‍ എല്ലാവരും മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്നും ഇത് നിയമവിരുദ്ധമാണെന്നും ഷോണ്‍ ജോര്‍ജ് വാദിച്ചിരുന്നു. ഇതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഷോണ്‍ ജോര്‍ജ് ഉന്നയിച്ച വാദങ്ങളെ അനുകൂലിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്
.*സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍; ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം*
ന്യൂഡല്‍ഹി: കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് താല്‍കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്ക് എതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. സംസ്ഥാന വഖഫ് ബോര്‍ഡും വഖഫ് ബോര്‍ഡ് അംഗം ഉമര്‍ ഫൈസിയും ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേരള ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയില്‍ പുനഃസ്ഥാപിക്കണം എന്നുമാണ് ഹരജികളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാട് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുവെന്ന് സിപിഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. വഖഫ് ബോര്‍ഡില്‍ മുസ് ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്തയും രംഗത്തെത്തി. സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പമാണെന്ന് സമസ്ത ഏകോപന സമിതി അംഗം സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഹര്‍ജിക്കാരുടെ താല്‍പര്യം നിഗൂഢമാണ്. ആരാണ് ഹര്‍ജിക്കാരെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ഈ ഹര്‍ജിക്കാര്‍ക്ക് കുട പിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നതെന്നും സന്താര്‍ പന്തല്ലൂര്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രതികരണം. വഖഫ് ബോര്‍ഡില്‍ മുസ് ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ബിജെപി താല്‍പര്യം സംരക്ഷിക്കുന്നതാണെന്നുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments