*തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം, ഇനി ബിജെപിക്ക് കേരള സർക്കാരിനെ കുറ്റപ്പെടുത്താനാവില്ല, ജില്ലയിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് പെരിയ മാത്രം*
തിരുവനന്തപുരം : ആരോഗ്യരംഗത്തെ ചിരകാല സ്വപ്നമായ എയിംസ് ഇത്തവണയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ സംസ്ഥാന സർക്കാർ.
തെക്കോ വടക്കോ മധ്യകേരളത്തിലോ എവിടെയാണെങ്കിലും എയിംസ് വന്നാല്‍ മതി എന്ന നിലപാടിലാണ് സർക്കാർ. ഇതിനായി ആവശ്യമായ ഭൂമി ലഭ്യമായ വിവിധ ജില്ലകളിലെ പത്ത് സ്ഥലങ്ങളാണ് കേന്ദ്ര സർക്കാരിന് മുന്നില്‍ സർക്കാർ നിർദേശമായി വച്ചിട്ടുള്ളത്. കഴിഞ്ഞ സർക്കാർ കോഴിക്കോട് കിനാലൂരിലെ 142 ഏക്കറിലധികം ഭൂമി വ്യവസായ വകുപ്പില്‍ നിന്ന് ആരോഗ്യവകുപ്പിന് കൈമാറി എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് തുടർ നടപടികളൊന്നുമുണ്ടായില്ല. യു.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം എയിംസ് ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിച്ചപ്പോള്‍ എയിംസിനായി കുറഞ്ഞത് നാലു സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന നിർദേശമാണ് മുന്നോട്ട് വച്ചത്. തുടർന്നാണ് ഒന്നിനുപകരം പത്ത് സ്ഥലങ്ങളുടെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയത്.
ആറ് എം.എല്‍.എമാർ, ഒരുഎം.പി,ഒരു സന്നദ്ധ സംഘടന എന്നിവരില്‍ നിന്നുള്ള നിർദേശങ്ങള്‍ സ്വീകരിച്ചാണ് സ്ഥലങ്ങളുടെ പട്ടിക തയാറാക്കിയത്. ഈ പത്ത് സ്ഥലങ്ങളിലും കേന്ദ്രം ആവശ്യപ്പെടുന്ന ഭൂമി ഏറ്റെടുത്ത് നല്‍കാൻ തയാറാണെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ആദ്യം മുതല്‍ പട്ടികയിലുള്ള കോഴിക്കോട് കിനാലൂരിന് പുറമേ തൃശ്ശൂർ:കൊരട്ടി, കോട്ടയം:വെള്ളൂർ,ആർപ്പൂക്കര,വൈക്കം,കാസർകോട്:ചീമേനി,എറണാകുളം:കളമശ്ശേരി, തിരുവനന്തപുരം:നെയ്യാർ,കാട്ടാക്കട തേവങ്കോട്. ആലപ്പുഴ:പള്ളിപ്പുറം എന്നിവയാണ് പട്ടികയിലുള്ളത്.
എയിംസ് സ്ഥാപിക്കുകയാണെങ്കില്‍ ആദ്യപരിഗണന ആലപ്പുഴയ്ക്ക് അല്ലെങ്കില്‍ തൃശ്ശൂരിന് എന്ന വാദവുമായി കേന്ദ്രമന്ത്രി സുരേഷ്ഗോപി നേരത്തേ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തിനായും ചരടുവലികള്‍ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാർ ഏത് സ്ഥലമാണോ അനുയോജ്യമെന്ന് പറയുന്നത്, ആ സ്ഥലം വിട്ടുനല്‍കാൻ തയാറാണെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായി കഴിഞ്ഞ ദിവസം നടത്തിയ ഓണ്‍ലൈൻ മീറ്റിങ്ങില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി സമയബന്ധിതമായി എയിംസ് അനുവദിക്കുമെന്ന ഉറപ്പാണ് ലഭിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ ആകെ 26 എയിംസ് സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളതില്‍ 20 എണ്ണം പൂർണമായി പ്രവർത്തനക്ഷമമാണ്. ബാക്കിയുള്ളവ നിർമാണത്തിന്റെയോ വികസനത്തിന്റെയോ വിവിധ ഘട്ടങ്ങളിലാണ്. ചുരുങ്ങിയത് 200 ഏക്കർ ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ എയിംസ് അനുവദിക്കാമെന്ന് 2014ല്‍ കേന്ദ്രസർക്കാർ കേരളത്തിന് വാഗ്ദാനം നല്‍കിയിരുന്നതാണ്. അതിനുശേഷം രാജ്യത്ത് അഞ്ചിടങ്ങളിലാണ് എയിംസ് അനുവദിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments