*വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ച് വിടണമെന്ന് മനുഷ്യാവകാശ സംഘടന*
പുത്തനത്താണി : അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ കൈ തല്ലിയൊടിച്ച കല്ലിങ്ങൽ പറമ്പ് എം.എസ്.എം.ഹൈസ്ക്കൂളിലെ അധ്യാപകൻ ബൽരാജിൻ്റെ പ്രവൃത്തി നീചവും നിഷ്ടൂരവുമാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ). അധ്യാപകനെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി പിരിച്ച് വിടണമെന്നും സംഘടന ആവശ്യപ്പെട്ടു.ജില്ലാ വൈസ് പ്രസിഡൻ്റ് അബ്ദുൽ മജീദ് മൊല്ലഞ്ചേരിയുടെ നേതൃത്വത്തിൽ ശ്രേയയുടെ വീട് സന്ദർശിച്ചു. താലൂക്ക് പ്രസിഡൻ്റ് ജമാൽ ഹാജി അന്നാര, ജന.സെക്രട്ടറി മൻസൂർ പുല്ലൂണി, ഷാഫി തങ്ങൾ മുത്തൂർ, ഡോ.എം.ടി.അബ്ദുൽ നാസർ എന്നിവർ സന്നിഹിതരായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments