*യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി; സ്വന്തം പാര്‍ട്ടിക്കാരും കൂറുമാറി, ജനപ്രതിനിധി സഭ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി*
വാഷിങ്ടണ്‍ : ഇറാന് എതിരെയുള്ള അമേരിക്കന്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ ഡോണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് നിര്‍ദേശം നല്‍കുന്ന പ്രമേയം യു.എസ് ജനപ്രതിനിധി സഭ പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിലാണ് ട്രംപിന് തിരിച്ചടിയായി 'വാര്‍ പവേഴ്സ് പ്രമേയം' പാസായത്. 208-നെതിരെ 214 വോട്ടുകള്‍ക്കാണ് പ്രമേയം സഭയില്‍ വിജയിച്ചത്. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നാല് ജനപ്രതിനിധികള്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
വാഷിംഗ്ടണില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയായ പ്രമിള ജയപാല്‍ അവതരിപ്പിച്ച പ്രമേയമാണ് സഭയില്‍ പാസായത്. യുഎസ് കോണ്‍ഗ്രസിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഇറാനെതിരെയുള്ള യു.എസ് സേനയുടെ എല്ലാവിധ യുദ്ധസമാന നടപടികളും ട്രംപ് അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. റിപ്പബ്ലിക്കന്‍ അംഗങ്ങളായ ടോം ബാരറ്റ് (മിഷിഗണ്‍), ബ്രയാന്‍ ഫിറ്റ്സ്പാട്രിക് (പെന്‍സില്‍വാനിയ), വാറന്‍ ഡേവിഡ്സണ്‍ (ഒഹായോ), തോമസ് മാസി (കെന്റക്കി) എന്നിവരാണ് സ്വന്തം പാര്‍ട്ടിയുടെ നിലപാട് തള്ളി പ്രമേയത്തെ അനുകൂലിച്ചത്. യു.എസ് സെനറ്റിലും സമാനമായ പ്രമേയത്തില്‍ ഉടന്‍ വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്.
ഇറാനെതിരെയും യമനിലെ ഹൂതികള്‍ക്കെതിരെയും ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് സഭയില്‍ വോട്ടെടുപ്പ് നടന്നത്. ചെങ്കടലില്‍ രണ്ട് സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയതോടെയാണ് മേഖലയിലെ സ്ഥിതി വീണ്ടും രൂക്ഷമായത്. അതേസമയം, ഇടക്കാല വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലും ഇറാനില്‍ യു.എസ് വ്യോമാക്രമണം തുടര്‍ന്നു. അയല്‍രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ യുദ്ധ നയങ്ങള്‍ക്കെതിരെ സഭയില്‍ പ്രതിഷേധം ശക്തമായത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments