Breaking News

*റോഡരികിലെ ജീവനെടുക്കുന്നകേബിളുകള്‍ അറുത്തുമാറ്റും*

സംസ്ഥാനത്ത് കെഎസ്‌ഇബിയുടെ വൈദ്യുത പോസ്റ്റുകളിലും മറ്റു തൂണുകളിലും ജീവന് ഭീഷണി ഉയർത്തുന്ന രീതിയിൽ കെട്ടിവച്ചിരിക്കുന്ന കേബിളുകൾ അറുത്തുമാറ്റും. അലക്ഷ്യമായി വലിച്ചിട്ടുള്ള കേബിളുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഊർജവകുപ്പ് പുതിയതായി പ്രഖ്യാപിച്ച അടിയന്തര സുരക്ഷാ മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു നടപടി കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കെഎസ്‌ഇബി പോസ്റ്റുകളിലെ അനധികൃത കേബിളുകൾ മാറ്റാൻ ഓപ്പറേറ്റർമാർക്ക് 15 ദിവസത്തെ നോട്ടീസ് നൽകും. ഈ കാലാവധിക്കുള്ളിൽ മാറ്റിയില്ലെങ്കിൽ കെഎസ്‌ഇബി അവ മുറിച്ചു നീക്കും. പൊതുജനങ്ങൾക്ക് അത്യന്തം ഭീഷണിയുയർത്തുന്ന കേബിളുകൾ നോട്ടീസ് കാലാവധി നോക്കാതെ ഉടൻതന്നെ നീക്കം ചെയ്യാൻ കെഎസ്‌ഇബിക്കും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനും അധികാരമുണ്ടെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments