Breaking News

കാസറഗോഡ് ജില്ലയിൽ പോലീസ് പരിശോധന ശക്തം: എം.ഡി.എം.എയുമായി രണ്ടിടങ്ങളിലായി രണ്ടുപേർ പിടിയിൽ;

കാസറഗോഡ് : ജില്ലയിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസും ഡാൻസാഫും (DANSAF) ചേർന്ന് പരിശോധന ശക്തമാക്കി. ഒപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഉപ്പളയിലും ചിത്താരിയിലുമായി നടത്തിയ പ്രത്യേക പരിശോധനകളിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. ഉപ്പളയിൽ നിന്ന് 10 ഗ്രാം ലഹരിമരുന്നും കാഞ്ഞങ്ങാട് ചിത്താരിയിൽ നിന്ന് 3.35 ഗ്രാം എം.ഡി.എം.എയുമാണ് പോലീസ് പിടിച്ചെടുത്തത്.

1. ഉപ്പളയിൽ 10 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് 10.200 ഗ്രാം MDMA-യുമായി ഉപ്പള ഹീറോ കോംപ്ലക്സിന് സമീപത്തെ തങ്ങൾ ഹൗസിൽ താമസിക്കുന്ന സയ്യിദ് ജവഹർ M (29: ജുനൈദ്) ആണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്.
ഉപ്പള ഭാഗത്ത് ക്രമസമാധാന പാലനത്തിനായി പെട്രോളിങ് നടത്തുകയായിരുന്ന മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ വിഷ്ണു എസ്. നായർ, പ്രൊബേഷൻ SI അർജുൻ അരവിന്ദ്, SCPO സനീഷ്, ഡ്രൈവർ CPO സജീഷ് എന്നിവരടങ്ങുന്ന സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
തുടർന്ന് NDPS ആക്ട് പ്രകാരമുള്ള നിയമനടപടികൾ പാലിച്ച് ഗസറ്റഡ് ഓഫീസറായ ബദിയടുക്ക പോലീസ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ദേഹപരിശോധനയിലാണ് പാന്റിന്റെ പോക്കറ്റിൽ സിഗരറ്റ് കവറിനുള്ളിൽ സിപ്പ് ലോക്ക് പൗച്ചിലാക്കി സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്.
പിടിച്ചെടുത്തവ: 10.200 ഗ്രാം MDMA, ഐഫോൺ, 16,500 രൂപ, വിവിധ തിരിച്ചറിയൽ രേഖകൾ.
കേസ്: മഞ്ചേശ്വരം പോലീസ്  കേസ് രജിസ്റ്റർ ചെയ്തു.

2. ചിത്താരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ; യുവാവ് അറസ്റ്റിൽ

ചിത്താരിയിൽ സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപം പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി പോലീസ് പിടികൂടി. ഹോസ്‌ദുർഗ് വില്ലേജിലെ ഹദ്ദാദ് നഗറിലെ പാട്ടിലത്ത് ഹൗസിൽ അബ്ദുൽ ഹക്കീം (29) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 3.35 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.
ചിത്താരിയിലെ പെട്രോൾ പമ്പിന് സമീപം പോലീസ് വാഹനം കണ്ട് പെട്ടെന്ന് മാർപോകാൻ ശ്രമിച്ച പ്രതിയെ ഹോസ്‌ദുർഗ് സബ് ഇൻസ്പെക്ടർ ശരത് പി.ആറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘവും ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് പ്രതിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സിപ്പ് ലോക്ക് കവറിലാക്കിയ എം.ഡി.എം.എ കണ്ടെത്തിയത്.

പിടിച്ചെടുത്തവ: 3.35 ഗ്രാം MDMA, മൊബൈൽ ഫോൺ.
കേസ്: ഹോസ്‌ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അന്വേഷണം ശക്തമാക്കി പോലീസ്
ജില്ലയിലെ ലഹരി വില്പന ശൃംഖലയെക്കുറിച്ചും ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന പ്രധാന ഉറവിടങ്ങളെക്കുറിച്ചും പോലീസും ലഹരിവിരുദ്ധ സ്ക്വാഡും അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments