Breaking News

* വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ചോദിച്ചു വാങ്ങാൻ പോലുമാകാത്തത്ര യുവജനവിരുദ്ധനാണ് പ്രധാനമന്ത്രി മോദി;* *- രാഹുൽ ഗാന്ധി*

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പാർലമെന്റ് മാർച്ച് നടത്തിയവർക്കെതിരെ പൊലീസ് ലാത്തിചാർജ് നടത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജനവിരുദ്ധനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ചോദിച്ചു വാങ്ങാൻ പോലുമാകാത്തത്ര യുവജനവിരുദ്ധനാണ് പ്രധാനമന്ത്രി മോദിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
"രാജ്യത്ത് ഇതുവരെ 152 ചോദ്യപ്പേപ്പർ ചോർച്ചകൾ നടന്നു. 7.5 കോടി വിദ്യാർഥികളുടെ ഭാവി ചോദ്യചിഹ്നമായി. എന്നാൽ ഇതുവരെ ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പകരം, അഹോരാത്രം കഠിനാധ്വാനം ചെയ്ത രാജ്യത്തെ യുവാക്കളാണ് ശിക്ഷ അനുഭവിക്കുന്നത്'- രാഹുൽ ഗാന്ധി വ്യക്തമാക്കി.

11 വിദ്യാഭ്യാസ സംവിധാനത്തിലെ ക്രമക്കേടുകളെക്കുറിച്ച് ന്യായമായ ചോദ്യങ്ങൾ ഉന്നയിച്ച വിദ്യാർഥികളെ ലാത്തിച്ചാർജ് നടത്തിയും കസ്റ്റഡിയിലെടുത്തുമാണ് സർക്കാർ നേരിട്ടത്. ചോദ്യപ്പേപ്പർ ചോർത്തിയ ക്രിമിനലുകൾ പുറത്ത് സ്വതന്ത്രരായി നടക്കുമ്പോൾ, അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ കുട്ടികളെ വഴിയിൽ ഇട്ട് തല്ലുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. ഈ സർക്കാർ യുവാക്കളെ പരാജയപ്പെടുത്തുക മാത്രമല്ല, അവരെ വേട്ടയാടുക കൂടിയാണ് ചെയ്യുന്നത്"-രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments