Breaking News

'അവർക്ക് ഈ പ്രതിഷേധം കണ്ട് പേടിയായി, എനിക്കും കൂടി ലാത്തിച്ചാർജ് കിട്ടിയേനെ'; സിജെപി സമരവേദിയിൽ രഞ്ജിനി ഹരിദാസ്

ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിലും അതിക്രമത്തിലും രൂക്ഷ വിമർശനവുമായി അവതാരക രഞ്ജിനി ഹരിദാസ്. ജന്തർ മന്തറിലെ സിജെപി പ്രതിഷേധ സ്ഥലത്തെത്തിയ രഞ്ജിനി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ താനും പൊലീസ് വലയത്തിൽ പെട്ടുപോയെന്നും, കുറച്ചുകൂടി മാറിയാണ് നിന്നിരുന്നതെങ്കിൽ ലാത്തിച്ചാർജ് തനിക്കും കിട്ടുമായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു.
'കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോനം വാങ്ചുക്കിൻ്റെ സത്യാഗ്രഹം സോഷ്യൽ മീഡിയയിലൂടെ നിരീക്ഷിക്കുകയും റീഷെയർ ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ സമരം ചെയ്‌തയിടത്തു നിന്ന് വാങ്ചുക്കിനെ ഷീറ്റിൽ പൊതിഞ്ഞ്, ഡെഡ് ബോഡി കൊണ്ടുപോകുന്നതുപോലെ പൊലീസുകാർ എടുത്തുകൊണ്ടുപോയ കാഴ്ച കണ്ടപ്പോൾ സമാധാനം പോയി. കേവലം ഒരു ഇന്റർനെറ്റ് പോരാളിയായി വീട്ടിലിരിക്കാൻ കഴിയാതെ വന്നതോടെയാണ് നേരിട്ട് വിഷയത്തിൽ ഇടപെടാൻ ഡൽഹിയിലേക്ക് വരാൻ തീരുമാനിച്ചത്.
ഡൽഹിയിലെ കാര്യങ്ങൾ ഭീകരമാണ്. ഇവിടെ ജനാധിപത്യം ഉണ്ടോ എന്ന് സംശയിച്ചുപോകും. പ്രതിഷേധത്തിലേക്ക് ആളുകൾ എത്തുന്നത് തടയാൻ പൊലീസ് നഗരത്തിലുടനീളം ബാരിക്കേഡുകൾ ഉയർത്തി വഴി തടഞ്ഞു. ഹൈക്കോടതി ജഡ്ജിമാരും ഉദ്യോഗസ്ഥരും താമസിക്കുന്ന ഭാഗങ്ങളിൽ പോലും ആർക്കും പ്രവേശനമില്ലാത്ത രീതിയിലായിരുന്നു പൊലീസിന്റെ ബാരിക്കേഡിങ്. ജനങ്ങളുടെ പ്രതിഷേധം കണ്ടുള്ള ഭയം കാരണമാണ് പൊലീസ് ഇത്തരം നടപടികൾ സ്വീകരിച്ചത്.
സമാധാനപരമായി പ്രതിഷേധിച്ച യുവാക്കൾക്ക് നേരെയാണ് പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചത്. ബാരിക്കേഡുകൾക്കുള്ളിൽ പെട്ടുപോയവർക്ക് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ല. പൊലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റവർക്കും അസ്വസ്ഥത അനുഭവപ്പെട്ട് വീണ കുട്ടികൾക്കും ഒരു ആംബുലൻസ് വിളിക്കാനോ, അല്പം വെള്ളം നൽകാനോ പോലും അധികൃതർ തയ്യാറായില്ല. മനുഷ്യത്വമില്ലാത്ത സമീപനമാണ് ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്' - രഞ്ജിനി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments