Breaking News

*രാജ്യത്തെ യുവത ഇനി മൗനികളായിരിക്കില്ല - സയ്യിദ് അലീം ഇലാഹി**യങ് ഡമോക്രാറ്റ്സ് മലപ്പുറം ജില്ലാ ഓർ​ഗനൈസിങ് കമ്മിറ്റി നിലവിൽ വന്നു*

തിരൂർ : കേന്ദ്ര സർക്കാർ നടത്തുന്ന ഹിന്ദുത്വ സമീപനങ്ങളോട് തെരുവിൽ കലഹിക്കാൻ രാജ്യത്തെ യുവജനത തയ്യാറാണെന്നും രാജ്യത്തെ യുവത ഇനി മൗനികളായിരിക്കില്ലെന്നും യങ് ഡമോക്രാറ്റ്സ് ദേശീയ ഓർ​ഗനൈസിങ് കമ്മിറ്റി ജോയിന്റ് കൺവീനർ സയ്യിദ് അലീം ഇലാഹി (കർണ്ണാടക) പറഞ്ഞു. തിരൂരിൽ നടന്ന യങ് ഡമോക്രാറ്റ്സ് മലപ്പുറം ജില്ലാ യൂത്ത് അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
യങ് ഡമോക്രാറ്റ്സ് മലപ്പുറം ഓർ​ഗനൈസിങ് കമ്മിറ്റി നിലവിൽ‌ വന്നു. ജില്ലാ കൺവീനറായി അഡ്വ. അബ്ദുൽ മജീദിനെയും ജോയിന്റ് കൺവീനർമാരായി മിസ്ഹബ് എൻ, അഷിയ റിൻസി, ഇർഷാദ് മൊറയൂർ, അഹമ്മദ് ഇസ്മായീൽ, യൂനുസ് വെന്തൊടി, നൂറ.കെ എന്നിവരെയും കമ്മിറ്റി അം​ഗങ്ങളായി  ഷാമിർ പി.കെ, സുഹൈബ്. ടി, മുഹമ്മദ് മുഹ്‌സിൻ പി. ടി, മുഹമ്മദ് അജ്മൽ.എം, മുഹമ്മദ് അലി, തമീം ബിൻ ബക്കർ, മുസ്തഫ ഷാനൂരി, സഫ്‌വാൻ അയങ്കലം, കെ.പി ഫാത്തിമ ഷെറിൻ, സക്കരിയ്യ എം.ടി, മുഹമ്മദ് സലാഹ് കുരിക്കൾ, ഫവാസ് ഒഴൂർ, മുഹമ്മദ് സലീം.സി, സൽമാൻ ഫാരിസ്. എം എന്നിവരെയും തിരഞ്ഞെടുത്തു.

എസ്.ഡി.പി.െഎ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ജില്ലാ യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ യങ് ഡമോക്രാറ്റ്സ് സംസ്ഥാന കൺവീനർ എം.എം താഹിർ, ജോയിന്റ് കൺവീനർ സുഹൈബ് ഓഴുർ, ഓർ​ഗനൈസിങ് കമ്മിറ്റി അം​ഗങ്ങളായ കെ.ഷമീർ, ഹസ്സൻ ചിയാനൂർ, സുഹാന ബുഖാരി, നിസാർ അഹമ്മദ്, എസ്.ഡി.പി.െഎ ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.കെ മജീദ്, എൻ മുർശിദ് ശമീം, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് സാജി​ദ ടീച്ചർ, എന്നിവർ സംസാരിച്ചു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments