*മുജീബ് പൂക്കോട്ടൂരിന്റെ ജീവചരിത്രം പുസ്തകരൂപത്തിൽ; രചന നിർവഹിക്കുന്നത് ഒ. എം. അബുബക്കർ.*
മക്ക : സൗദി അറേബ്യയിലെ പ്രമുഖ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ മുജീബ് പൂക്കോട്ടൂരിന്റെ 35 വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളും ജീവിതയാത്രയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു. പ്രശസ്ത എഴുത്തുകാരൻ ഒ. എം. അബുബക്കറാണ് പുസ്തകം രചിക്കുന്നത്.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ "The Role Model" എന്ന പുസ്തകം തയ്യാറാക്കുന്നതിനിടെയാണ് ഒ. എം. അബുബക്കറും മുജീബ് പൂക്കോട്ടൂരും അടുത്ത ബന്ധം സ്ഥാപിച്ചത്. ആ പുസ്തകത്തിൽ കെ.എം.സി.സിയെയും മുജീബ് പൂക്കോട്ടൂരിന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിശദമായ ഒരു അധ്യായവും ഉൾപ്പെടുത്തിയിരുന്നു.
അന്നുമുതൽ "നിങ്ങളുടെ ജീവിതവും ഒരു പുസ്തകമാണ്" എന്ന് പറഞ്ഞിരുന്ന ഒ. എം. അബുബക്കർ, ഇപ്പോൾ മുജീബ് പൂക്കോട്ടൂരിന്റെ ജീവിതകഥ പുസ്തകരൂപത്തിൽ ഒരുക്കാൻ തയ്യാറായതായി അദ്ദേഹം അറിയിച്ചു.
സാമൂഹിക സേവനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഓർമ്മകളും അനുഭവങ്ങളും പ്രതിസന്ധികളും വിജയങ്ങളും ഉൾക്കൊള്ളുന്ന ഈ പുസ്തകം, നിരവധി പ്രവർത്തകർക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments