Breaking News

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.

കാസറഗോഡ് : ജി.എച്ച് എസ്. എസ് കാസറഗോഡിലെ 2026-27 വർഷത്തേക്കുള്ള അക്കാദകിക മാസ്റ്റർ പ്ലാൻ ' വിഷൻ 2k27' കാസറഗോഡ് നഗരസഭാധ്യക്ഷ ഷാഹിന സലീം പി ടി എ പ്രസിഡണ്ട് കെ. ഉദയകുമാറിന് നൽകി പ്രകാശനം ചെയ്തു.
വീട്ടിട സദസ്സ്, 'മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ വരുംവരായ്കകൾ'  . കുട്ടികളിലും  രക്ഷിതാക്കളിലും നടത്തുന്ന സർവ്വെ തുടങ്ങിയവ 'വിഷൻ 2k27' ൻ്റെ പ്രത്യേകതകളാണ്.ചടങ്ങിൽ ലോകകപ്പ് ഫുട്ബോളി മത്സരത്തിൽ ഇതുവരെ നടന്ന പ്രവചന മത്സരത്തിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.
ഹെഡ്‌മിസ്ട്രസ് എ. ഉഷ അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ
'രക്ഷിതാക്കൾ അറിയാൻ' എന്ന വിഷയത്തിൽ സി.കെ. മദനൻ,  'കുട്ടികളെ ചേർത്ത് നിർത്താം' എന്ന വിഷയത്തിൽ സ്‌കൂൾ കൗൺസിലർ ദിവ്യ എന്നിവർ  രക്ഷിതാക്കൾക്ക് ക്ലാസ്സുകൾ നൽകി.
 ചടങ്ങിൽ പി. ടി. എ പ്രസിഡൻ്റ് കെ. ഉദയകുമാർ, എച്ച് എം ഇൻചാർജ് പി സുഷമ, സീനിയർ അസിസ്റ്റൻ്റ് ബി. ഉഷാകുമാരി എന്നിവർ ആശംസ അർപിച്ച് സംസാരിച്ചു. എസ്. ആർ. ജി കൺവീനർ സി.കെ മദനൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ അബ്ദുൾ റഹിമാൻ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ, കുട്ടികൾ അധ്യാപകർ പങ്കെടുത്തു.


ഫോട്ടോ : ജി എച്ച് എസ്. എസ് കാസറഗോഡിലെ അക്കാദമിക മാസ്റ്റർ പ്ലാൻ 'വിഷൻ 2K27' നഗരസഭാധ്യക്ഷ ഷാഹിന സലിം പി. ടി എ പ്രസിഡൻ്റ് കെ. ഉദയകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments