കൗൺസിലിംഗ് ക്ലാസ് നടത്തി.
നീലേശ്വരം : നീലേശ്വരം സേവാഭാരതി സാന്ത്വനസ്പർശം തെറാപ്പി സെന്ററിന്റെ നേതൃത്വത്തിൽ നീലേശ്വരം ചിന്മയ മിഷനുമായി സഹകരിച്ച് പഠന നൈപുണ്യ വികസനം, മാനസികാരോഗ്യം, സമ്മർദ്ദം ഫലപ്രദമായി നേരിടൽ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ക്ലാസ് നടത്തി. ചിന്മയാമിഷൻസ്കൂളിൽ വച്ച് നടന്ന ക്ലാസ് സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സേവാഭാരതി നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് രാജീവൻ പള്ളിപ്പുറം അധ്യക്ഷം വഹിച്ചു. തെറാപ്പിസ്റ്റ് ക്ഷിതിശ്രീ ക്ലാസ് കൈകാര്യം ചെയ്തു. ചിന്മയാമിഷൻ ട്രഷറർ കേശവൻ നായർ, പ്രിൻസിപാൾ വിനയകുമാർ കെ പി . സേവാഭാരതി ജില്ലാ സമിതി അംഗം ഗോപിനാഥൻ മുതിരക്കാൽ, സേവാഭാരതി മടികൈ പഞ്ചായത്ത് സെക്രട്ടറി പി. പവിത്രൻ നായർ, സുചിത ടീച്ചർ, പ്രഭാകരൻ ചാപ്പയിൽ ഹരീഷ് പി പി ,ഗണേഷ് കാമത്ത്, സുനന്ദ സി. എച്ച്,സുമിത്ര സുനിൽ എന്നിവർ സംസാരിച്ചു. ചിന്മയ മിഷൻ സെക്രട്ടറി പി. വേണുഗോപാലൻ നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിധുബാല കെ. നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments