Breaking News

*പത്താം ക്ലാസുകാരന്റെ വാട്ടർ ബോട്ടിലിൽ നിന്നും ചാരായം പിടികൂടിയ സംഭവം; കുട്ടിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു*

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്നും ചാരായം പിടികൂടിയ സംഭവത്തിൽ വാറ്റ് ചാരായം നിർമ്മിക്കുകയും കുട്ടിയുടെ കയ്യിൽ കൊടുത്ത് വിടുകയും ചെയ്ത രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇയാളുടെ വീടിനടുത്തുള്ള പറമ്പിൽ നിന്നും 56 കുപ്പി വ്യാജമദ്യവും, ഇയാളുടെ വാറ്റ് കേന്ദ്രത്തിൽ നിന്നും 220 കുപ്പി വ്യാജമദ്യവും എക്സൈസ് പിടികൂടിയിരുന്നു. കുട്ടിയുടെ ബാഗിൽ നിന്നും നടൻ ചാരായം പിടികൂടിയതിനെ തുടർന്ന് നടത്തിയ  പരിശോധനയിലാണ് ഇവ പിടികൂടിയത്. പിന്നാലെ കുട്ടിയുടെ രണ്ടാനച്ഛൻ നാടുവിട്ടത്. ഇന്നലെ ഇയാൾ വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം,


കഴിഞ്ഞ ആഴ്ചയാണ് പത്താം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്നും ചാരായം പിടികൂടുന്നതും, കുട്ടിയെ ചോദ്യം ചെയ്തപ്പോൾ ഇതുമായി ബന്ധപ്പെട്ട വിശദ വിവരം ലഭിക്കുന്നതും. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനോ, ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കാനോ സാധിക്കാതെ ഇരുന്നതിനാലാണ് പ്രതി വിദേശത്തേക്ക് കടന്നതെന്നാണ് ആക്ഷേപം.

സ്കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചത്. പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. ചാരായം കണ്ടെത്തിയതിന് പിന്നാലെ അധ്യാപകർ വിദ്യാർഥിയെ ചോദ്യം ചെയ്തപ്പോൾ കുട്ടിയെ സഹപാഠിയായ വിദ്യാർഥിയാണ് തനിക്ക് എത്തിച്ചു നൽകിയതാണ് എന്നാണ് വിദ്യാർഥി പറഞ്ഞത്. മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ ചാരായം എത്തിച്ച് നല്‍കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് വിവരം ലഭിച്ചു. ഇതോടെയാണ് അധ്യാപകർ സംഭവം പോലീസിനെ അറിയിച്ചത്. പോലീസെത്തി രണ്ട് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു.

ഇതിൽ ചാരായമെത്തിച്ച വിദ്യാർഥിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ഛന് നാടൻ വാറ്റുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകിയത്. തുടർന്നാണ് വിദ്യാർഥിയുടെ വീടിനു സമീപത്തെ തോട്ടത്തില്‍ നിന്നും 56 കുപ്പി (28 ലീറ്റര്‍) വാറ്റ് ചാരായം എക്‌സൈസ് പിടിച്ചെടുത്തത് .



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments