Breaking News

മൊഗ്രാൽ-പേരാൽ റോഡ് നവീകരണത്തോടൊപ്പം മൈമൂൻ നഗർ-ശാന്തി പള്ളം റോഡ് പുനരുദ്ധാരണവും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാർ.

കുമ്പള : പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മൊഗ്രാൽ-പേരാൽ റോഡ് പുനരുദ്ധാരണത്തിനും,പൂർണ്ണമായ നവീകരണത്തിനും സർക്കാർ ഫണ്ട് അനുവദിച്ച സാഹചര്യത്തിൽ ഇതിന്റെ തന്നെ ഭാഗമായ മൈമൂനഗർ-ശാന്തിപള്ളം റോഡ് നവീകരണവും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.

 1.50 കോടി രൂപയാണ് മൊഗ്രാൽ പേരാൽ പിഡബ്ല്യുഡി റോഡ് നവീകരണത്തിന് എ കെ എം അഷ്റഫ് എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ചിട്ടുള്ളത്.ഇതിൽ തന്നെ അഡീഷണൽ വർക്കായി മൈമൂനഗർ-ശാന്തിപള്ളം റോഡ് കൂടി ഉൾപ്പെടുത്താൻ എംഎൽഎയുടെ ഇടപെടലിലൂടെ പുതിയ പ്രൊപ്പോസൽ സമർപ്പിക്കാൻ കഴിയുമെന്ന് നാട്ടുകാർ കരുതുന്നു.പ്രസ്തുത റോഡിന്റെ ഇരുവശങ്ങളും കര ഇടിഞ്ഞത് യാത്രാ ദുരിതത്തിന് കാരണമാവുന്നുമുണ്ട്. ഇതുവഴി പേരാൽ കണ്ണൂർ-കുമ്പള സ്വകാര്യ ബസ് സർവീസുമുണ്ട്. റോഡിന് വീതി കുറവായതിനാൽ  കരയിടിച്ചിൽ മൂലം അപകടസാധ്യതയുമുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ വിഷയം ചൂണ്ടിക്കാട്ടി നാട്ടുകാർ ഒപ്പിട്ട നിവേദനം എംഎൽഎക്ക് സമർപ്പിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗവും,പിടിഎ കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ റിയാസ് കരീം അറിയിച്ചു.

ഫോട്ടോ: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മൈമൂനഗർ-ശാന്തിപള്ളം റോഡ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments