*ആ നിറചിരിയുടെ മുഖം ഇനി ഓർമയിൽ മാത്രം.*
മുംബൈ : നമ്മുടെ പ്രിയ സുഹൃത്ത് ഗഫൂർ നമ്മളെ വിട്ടുപിരിഞ്ഞു എന്ന വാർത്ത അതീവ ദുഃഖത്തോടെയാണ് കേൾക്കാൻ സാധിച്ചത്.ബിസ്തി മു അല്ലയിലും ബാബാഗല്ലിയിലെയും നിറസാനിധ്യമായിരുന്നു. ഏത് സമയത്ത് ബാബ്ാഗല്ലിയിൽ പോയാലും ഏതെങ്കിലുമൊരു ഹോട്ടലിൽ അവനെ കാണാൻ പറ്റുമായിരുന്നു.അവൻ വെറുമൊരു സുഹൃത്തായിരുന്നില്ല, മറിച്ച് നമ്മുടെ സൗഹൃദ വലയത്തിന്റെ സന്തോഷമായിരുന്നു.
ആരെങ്കിലും ഒരു സഹായം ചോദിച്ചാൽ, സ്വന്തം കാര്യം മാറ്റിവെച്ച് ഓടിയെത്തുന്ന വലിയൊരു മനസ്സിനുടമയായിരുന്നു ഗഫൂർ. ആരും സഹായം ചോദിച്ച് അവനടുത്തേക്ക് വന്നാൽ മടികൂടാതെ അത് ചെയ്തു കൊടുക്കാൻ അവൻ കാണിച്ച ആവേശം ഇപ്പോഴും നമ്മുടെ ഓർമ്മയിലുണ്ട്.
ജീവിതത്തിൽ പല പ്രതിസന്ധികൾ നേരിട്ടപ്പോഴും, ജോലിയില്ലാത്ത സാഹചര്യത്തിലും അതൊന്നും മുഖത്ത് കാണിക്കാതെ, ഉള്ളിലെ സങ്കടങ്ങൾ ഉള്ളിലൊതുക്കി, എല്ലാവരോടും നിറചിരിയോടെ മാത്രം സംസാരിച്ചിരുന്ന ഗഫൂർ പുതിയൊരാളെ കണ്ടാൽ മുൻപരിചയ ഭാവത്തിൽ വളരെ പെട്ടെന്ന്സൗ ഹൃദം ഉണ്ടാക്കുമായിരുന്നു.
മിക്ക ദിവസങ്ങളിലും സായാഹനങ്ങളിൽ തലശ്ശേരി ഹോട്ടലിൽ ഞാനും ഗഫൂറും, അലിയും, മുഹമ്മദും, ഹനീഫ മൊഗ്രാലും,കുമ്പോൽ മുസ്തഫാഉം ചായയും കുടിച്ചു ഗഫൂറിൻ്റെ നർമ്മത്തിൽ ചാലിച്ച സംസാരങ്ങളും ചിരിയും തമാശയുമായി സമയം പോക്കുമായിരുന്നു.നമ്മുടെ ഗ്രൂപ്പിലെ ഓരോരുത്തരുമായും അത്രമേൽ ആത്മബന്ധം പുലർത്തിയിരുന്ന ഗഫൂർ, തന്റെ തമാശകളിലൂടെയും പഴയ കഥകളിലൂടെയും നമ്മളെയെല്ലാം ചേർത്തുപിടിച്ചു. അവനില്ലാത്ത ഈ ലോകത്ത് ആ തമാശയുടേയും ചിരിയുടെയും വലിയൊരു ശൂന്യതയാണ് ബാക്കിയാകുന്നത്.
പ്രിയപ്പെട്ട ഗഫൂറേ, നിന്റെ ഓർമ്മകൾ ഞങ്ങളുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കും.
അല്ലാഹു അവൻ്റെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ... ഖബ്റ് സ്വർഗതോപ്പാക്കി കൊടുക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ഗഫൂറിന്റെ വിയോഗത്തിൽ ഉണ്ടായ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
എന്ന് സുഹൃത്ത്
അബ്ദു...
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments