Breaking News

കേരള മുസ്‌ലിം ജമാഅത്നേതാക്കൾ നിയോജക മണ്ഡലം എം.എൽ.എക്കും തിരൂർ മുൻസിപ്പൽ ചെയർമാനും നിവേദനം സമർപ്പിച്ചു.

തിരൂർ: തിരൂരിലെ വാഗൺ കൂട്ടക്കുരുതി രക്തസാക്ഷി സ്മാരകം( ടൗൺ ഹാൾ) കാലോചിതമായി നവീകരിച്ച് സംരക്ഷിക്കണമെന്നും ടൗൺ ഹാൾ എന്നതിനപ്പുറം അനുബന്ധമായി ചരിത്ര മ്യൂസിയം കൂടി നിർമിക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്
നേതാക്കൾ നിയോജക മണ്ഡലം എം.എൽ.എക്കും തിരൂർ മുൻസിപ്പൽ ചെയർമാനും നിവേദനം സമർപ്പിച്ചു.
1921 നവമ്പർ 19 ന് ബ്രിട്ടീഷുകാർ നടത്തിയ നിഷ്‌ഠൂരമായ മനുഷ്യക്കുരുതിക്ക് ഇരയായവരുടെ  സ്‌മരണക്കായി 1987- ലാണ് വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ നിർമിച്ചത്.കാലപ്പഴക്കവും ശരിയായ രീതിയിലുള്ള പരിചരണവും അറ്റക്കുറ്റപ്പണികളും നടക്കാത്തത് മൂലം അങ്ങേയറ്റം ശോചനീയമായ അവസ്ഥയിലാണ് ഇപ്പോൾ ഈ ചരിത്ര സ്മാരകം.ഇത് രക്ത സാക്ഷികളോടുള്ള കടുത്ത അവഗണനയും അനാദരവുമാണ്.
ഈ സാഹചര്യത്തിലാണ് സ്‌മാരകം നവീകരിക്കണമെന്നും മ്യൂസിയം സ്ഥാപിക്കണമെന്നും കേരള മുസ്‌ലിം ജമാഅത് ആവശ്യപ്പെട്ടത്.നേരത്തെ പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ നടന്ന കേരളയാത്രയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
സംസ്ഥാന സെക്രട്ടറിമാരായ മുസ്ത്വഫ മാസ്റ്റർ കോഡൂർ,മുഹമ്മദ് പറവൂർ,ജില്ലാ  സെക്ര.അബ്ദുസ്സമദ് മുട്ടനൂർ,സോൺ നേതാക്കളായ അബ്ദുറഹ്‌മാൻ മുഈനി,മച്ചിങ്ങപ്പാറ മുഹമ്മദ് കുട്ടി ഹാജി, അബ്ദുൽ ഗഫൂർ തലക്കടത്തൂർ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
വിഷയം മുൻസിപ്പൽ ഭരണ സമിതിയുടെ സജീവ പരിഗണനയിലുണ്ടെന്നും ഇത് സംബന്ധമായ പഠനവും സർവ്വേയും നടന്നു വരികയാണെന്നും വൈകാതെ കാലോചിതമായ നവീകരണം യാഥാർഥ്യമാക്കുമെന്നും ചെയർമാൻ ഇബ്റാഹിം ഹാജി കിഴേടത്തിലും വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഇ അബൂബക്കറും നേതാക്കളോട് പ്രതികരിച്ചു.
തിരൂർ മണ്ഡലം എം.എൽ.എക്കും മുസ്‌ലിം ജമാഅത് ഇവ്വിഷയത്തിൽ നിവേദനം അയച്ചിട്ടുണ്ട്.

ഫോട്ടോ : വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ കാലോചിതമായി നവീകരിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത് നേതാക്കൾ തിരൂർ മുൻസിപ്പൽ ചെയർമാന് നിവേദനം സമർപ്പിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments