*ലോക്സഭാ പ്രതിപക്ഷ നേതാവിനും കോൺഗ്രസ്സ് നേതാക്കൾക്കുമെതിരെ ഡൽഹി പോലീസും കേന്ദ്ര സേനയും നടത്തിയ അതിക്രമത്തിനും അറസ്റ്റിനുമെതിരെ പ്രതിഷേധ പ്രകടനം നടത്തി*
കാസറഗോഡ് : വിദ്യാർത്ഥികളുടെ ഭാവി ഇരുട്ടിലാക്കിയ നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെയും യുവജനങ്ങളെയും അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ അതിക്രമം നടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത ഡൽഹി പോലീസിന്റെയും കേന്ദ്ര സേനയുടെയും നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കാസർഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡിസിസി പ്രസിഡണ്ട് പി .കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എം.രാജീവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ എം.സി പ്രഭാകരൻ, ഡോ:കെ.വി ശശിധരൻ, കെ.ഖാലിദ്, കെ.വാരിജാക്ഷന്‍, അഡ്വ: ശ്രീജിത്ത് മാടക്കല്ല് നേതാക്കളായ വി. ഗോപകുമാർ, എ. വാസുദേവൻ,അബ്ദുൽ റസാഖ് ചെർക്കള, മഹമൂദ് വട്ടേക്കാട്, അഡ്വ: സാജിദ് കമ്മാടം, യു. വേലായുധൻ, അർജുനൻ തായലങ്ങാടി, എ. ഷാഹുൽ ഹമീദ്, കെ.ടി സുഭാഷ് നാരായണൻ, ഹനീഫ് ചേരങ്കൈ, ഖാൻ പൈക്ക, ഉമേഷ് അണങ്കൂർ, കമലാക്ഷ സുവർണ്ണ, ഉഷ അർജുനൻ, കുഞ്ഞി വിദ്യാനഗർ, ഉസ്മാൻ അണങ്കൂർ, സോയ ലത്തീഫ്, കുസുമം ചേനക്കോട്, കെ.കുഞ്ഞിക്കൃഷ്ണൻ നായർ കാട്ടുകൊച്ചി, പി.കെ വിജയൻ, സി.ജി ടോണി, സന്തോഷ് ക്രാസ്റ്റ, പി.പി സുമിത്രൻ, പി.കുഞ്ഞിക്കൃഷ്ണൻ നായർ, ഹരീന്ദ്രൻ.ഇ, ശ്രീധരൻ ആചാരി, ബാലകൃഷ്ണൻ പറങ്കിത്തൊട്ടി, ഷൈലജ കടപ്പുറം, ശശികല.ബി എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments