*നിരാഹാര സമരം തുടരുന്നു; ലക്ഷ്യം കാണുന്നവരെ പിന്മാറില്ല’; സമരക്കാര്‍ക്ക് സന്ദേശവുമായി സോനം വാങ്ചുക്*
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ആശുപത്രിക്കുള്ളിലും നിരാഹാര സമരം തുടര്‍ന്ന് സോനം വാങ്ചുക്. ഭക്ഷണമോ മരുന്നോ സ്വീകരിക്കാന്‍ വാങ്ചുക്ക് തയ്യാറായിട്ടില്ല. ലക്ഷ്യം കാണുന്നവരെ പിന്മാറില്ലെന്നും സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകണമെന്നാണ് സോനത്തിന്റ സന്ദേശം. ഭാര്യ ഗീതാഞ്ജലി അങ്‌മോയാണ് സന്ദേശം അറിയിച്ചത്.
സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നന്ദിയെന്നും സോനം തന്റെ സന്ദേശത്തില്‍ പറയുന്നു. സമാധാനപരമായ രീതിയില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകണം. പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരിപാടികള്‍ തുടരണം – സന്ദേശത്തില്‍ പറയുന്നു.നിലവില്‍ സോനത്തിന്റെ പള്‍സ്, ബി.പി., ഓക്‌സിജന്‍ നില സാധാരണ നിലയില്‍ ആണെന്നും നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളുണ്ട് എന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
എയിംസിലെ വിദഗ്ധ ഡോക്ടറും ചികിത്സാ സംഘത്തിന്റെ ഭാഗമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐ.വി. ദ്രാവകം സ്വീകരിക്കാന്‍ സോനം വിസമ്മതിച്ചുവെന്നും ഒ.ആര്‍.എസും മരുന്നുകളും നിരസിച്ചുവെന്നും അറിയിച്ചു. ചികില്‍സയ്ക്ക് കുടുംബം സമ്മതിക്കുന്നില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സങ്കീര്‍ണത ഒഴിവാക്കാന്‍ ചികിത്സ അനിവാര്യമെന്നും ചികിത്സ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, സോനത്തെ ആശുപത്രിയില്‍ നിന്ന് വിടുന്നതുവരെ അഭിജിത്ത് ദീപകെ, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് എം സജി എന്നിവരുടെ നിരാഹാര സമരവും തുടരുന്നു.അതേസമയംപ്രതിപക്ഷ പിന്തുണയായതോടെ സമരം കൂടുതല്‍ ശക്തമായിട്ടുണ്ട്. നൂറുകണക്കിന് പേരാണ് ജന്തര്‍ മന്തറിലേക് ഒഴുകി എത്തുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments