Breaking News

*രാഷ്ട്രീയാധീദമായി BMS തൊഴിലാളികളോ ടൊപ്പം*

കാസർഗോഡ് :  രാഷ്ട്രീയാധീദമയി BMS തൊഴിലാളികളുടെ ക്ഷേമത്തിനായി എന്നും ഒപ്പമുണ്ടാകു മെന്ന് BMS ജില്ലാ  ജനറൽ സെക്രട്ടറി ശ്രീ. കെ.വി. ബാബു പറഞ്ഞു. BPEF കാസറഗോഡ്   ഡിവിഷൻ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പോസ്റ്റൽ മേഖലയിൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾ വരുത്തുകയുണ്ടായി എന്നും കെ.വി ബാബു പറഞ്ഞു. പോസ്റ്റൽ മേഖലയിൽ ജോലി ചെയ്യുന്ന GDS ജീവനക്കാരെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെ ന്നും, ഇവർക്ക് പെൻഷൻ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ GDS യൂണിയൻ അഖിലേന്ത്യ ജോ. സെക്രട്ടറി കൃഷ്ണൻ മഞ്ചേരി കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടു. 
പരിപാടിയിൽ കൊട്ടോടി നാരായണൻ, പി.ഗംഗാധരൻ, ബി.വാസുദേവൻ, ഗോപാല കൃഷ്ണ, പി.കെ മോഹനൻ, ടി. ചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. BPEF കാസറഗോഡ് ഡിവിഷൻ  വൈ: പ്രസിഡൻ്റ് സി.എച്ച് പ്രേമലത അദ്ധ്യക്ഷം വഹിച്ചു. ഗോപാല കൃഷ്ണ  നായ്ക്ക് സ്വാഗതവും വേണുഗോപാലൻ കോട്ടൂർ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments