Breaking News

*വയസ്സായില്ലേ, വിട്ടേക്കൂ; 105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി, തടവ് റദ്ദാക്കി*

1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് സുപ്രീംകോടതി വെറുതേവിട്ടു. ബംഗാളിലെ മാൽഡ സ്വദേശിയായ രസിക് ചന്ദ്ര മൊണ്ടാലിന്റെ ശേഷിക്കുന്ന തടവുശിക്ഷ ഒഴിവാക്കി കേസ് അവസാനിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്."

"മൊണ്ടാലിന് 2024 നവംബർ 29-ന് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രീംകോടതി അന്തിമമാക്കി. 1994-ൽ മൊണ്ടാലിന് 68 വയസ്സുള്ളപ്പോഴാണ് കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 2024 നവംബർ 29-ന് സുപ്രീംകോടതി ജാമ്യം അനുവദിക്കുംവരെ ജയിലിലായിരുന്നു."
,ശിക്ഷ ചോദ്യംചെയ്ത് മൊണ്ടാൽ നൽകിയ ഹർജി 2018-ൽ കൽക്കട്ട ഹൈക്കോടതി തള്ളി. 2020-ൽ, അന്ന് 99 വയസ്സുണ്ടായിരുന്ന മൊണ്ടാൽ പ്രായാധിക്യം ചൂണ്ടിക്കാട്ടി തന്നെ ജയിൽമോചിതനാക്കണമെന്ന് അപേക്ഷ നൽകിയിരുന്നു."


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments