Breaking News

ഷിറിയയിൽ അപകടാവസ്ഥയിൽ കാണപ്പെടുന്ന കൂറ്റൻ മരങ്ങൾ അടിയന്തിരമായി മുറിച്ചുമാറ്റി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണം" പിഡിപി

കുമ്പള : മംഗൽപാടി പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ ഷിറിയ ഗ്രാമത്തിൽ അപകടവസ്ഥയിൽ കാണപ്പെടുന്ന മൂന്നോളം കൂറ്റൻ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് പിഡിപി " അംഗനവാടി മദ്രസ പ്രധാനപ്പെട്ട റോഡ് വ്യാപാരസ്ഥാപനങ്ങൾ മസ്ജിദ് കവാടം ട്രാൻസ്ഫോർമർ തുടങ്ങിയവയൊക്കെ തൊട്ടടുത്ത് സ്ഥിതി ചെയ്യുമ്പോൾ  ഈ കാണപ്പെടുന്ന അപകട മരങ്ങൾ ജനങ്ങളിൽ ഭയം ഉണ്ടാക്കുന്നു  കഴിഞ്ഞ പ്രാവശ്യം കനത്ത മഴയിൽ  ഒരു ഭാഗം ഇളകി മറിഞ്ഞിരുന്നു  ഒരു ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് വിദ്യാർഥികളുടെ സുരക്ഷിതാർത്ഥം അപകട മരണങ്ങൾ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം! ഭരണാധികാരികളും ജനപ്രതിനിധികളും ജനസേവകരാകണമെന്നും  നാടിന്റെ പൊതു വിഷയങ്ങളിൽ ഇടപെടുന്നവരാകണമെന്നും പൊതുസ്ഥലങ്ങളിൽ കാണപ്പെടുന്ന  മുഴുവൻ അപകട മരങ്ങളും മുറിച്ചുമാറ്റി ജനങ്ങളുടെ ഭീതി അകറ്റണമെന്നും പിഡിപി നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments