*ആർഎസ്എസ് പരിപാടിയിൽ ഉദ്ഘാടകനായി മുസ്ലീംലീഗ് നേതാവ്*
കൊണ്ടോട്ടി : ആർഎസ്എസ് പരിപാടിയിൽ ഉദ്ഘാടകനായി മുസ്ലീംലീഗ് നേതാവ്. സേവാദാരതിയുടെ റോഡ് ശുചീകരണ പരിപാടിയാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ സി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സേവാദാരതി ചെറുക്കാവ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. മുൻപ് മുസ്ലീംലീഗ് കൊണ്ടോട്ടി മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു പി കെ സി അബ്ദുറഹ്മാൻ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതോടെയാണ് ചുമതലയൊഴിഞ്ഞത്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments